സിംഹാസനത്തില്‍ അണ്ണന്‍ തമ്പി
മമ്മൂട്ടിയുടെ ഇരട്ട വേഷം ലക്ഷ്യം കണ്ടു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ അണ്ണന്‍തമ്പി ഇരമ്പിപ്പായുമ്പോള്‍ നായകനും സംവിധായകനും തിരക്കഥാകൃത്തും ഹാപ്പി. നിര്‍മ്മാതാവ് ഡബിള്‍ ഹാപ്പി. മൂന്നാഴ്ച കൊണ്ട് ഒമ്പതു കോടി രൂപയാണ് ഈ ചിത്രം വാരിക്കൂട്ടിയത്.
റിലീസിംഗ് കേന്ദ്രങ്ങളിലൊക്കെയും അണ്ണന്‍തമ്പിയെഴുതുന്നത് പുതിയ റെക്കോര്‍ഡ്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമെന്ന ബഹുമതിയിലേക്കാണ് ഈ ചിത്രം കുതിച്ചു മുന്നേറുന്നത്. സമീപകാലത്തൊന്നും ഇത്രയധികം ആള്‍ക്കൂട്ടത്തെ തീയേറ്ററിലേക്ക് ആകര്‍ഷിച്ച ചിത്രമില്ല.
പുതിയ റിലീസിംഗ് തന്ത്രത്തില്‍ ജനസാഗരം തീയേറ്ററുകളിയ്ക്ക് ഇരമ്പിപ്പാഞ്ഞെത്തി. 75 കേന്ദ്രങ്ങളിലാണ് അണ്ണന്‍തമ്പി റിലീസ് ചെയ്തത്. പരമാവധി തീയേറ്ററുകളില്‍ ഒന്നിച്ച് റിലീസ് ചെയ്യുക. കിട്ടാവുന്ന പണം മുഴുവന്‍ വാരിയെടുത്ത് അടുത്ത ചിത്രത്തിനായി പിന്മാറുക. ഇതാണ് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം. ഒരേ തീയേറ്ററില്‍ തന്നെ നൂറും നൂറ്റമ്പതും ദിവസം ഓടുന്നതാണ് വിജയമെന്ന സങ്കല്‍പം ഇനി പഴങ്കഥ.
ആദ്യത്തെ ഇരുപത്തി അഞ്ച് ദിവസം കൊണ്ടു തന്നെ വന്‍ലാഭം നേടാന്‍ കഴിയുമെന്നതാണ് ഈ തന്ത്രത്തിന്റെ പ്രത്യേകത. ഗ്രാമപ്രദേശങ്ങളിലെ തീയേറ്ററുകളില്‍ ചിത്രം 25 ദിവസം ഹൗസ് ഫുളളായി ഓടിയാന്‍ വന്‍ വിജയമാകും. ഇപ്പോള്‍ പല ചിത്രങ്ങളും ഒരാഴ്ചപോലും തികയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
അണ്ണന്‍ തമ്പി: ചിത്രങ്ങള്‍ ![]()
![]()


Click it and Unblock the Notifications