»   » അന്‍വര്‍-ദുല്‍ഖര്‍ ടീം ചിത്രം ഉസ്താദ് ഹോട്ടല്‍

അന്‍വര്‍-ദുല്‍ഖര്‍ ടീം ചിത്രം ഉസ്താദ് ഹോട്ടല്‍

Posted By:
Subscribe to Filmibeat Malayalam
Anwar Rasheed
മോളിവുഡിന് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സംവിധായകന്‍ അന്‍വര്‍ റഷീദും മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്ന ചിത്രത്തിന് ഉസ്താദ് ഹോട്ടല്‍ എന്ന് പേരിട്ടു.

മലയാളത്തിലെ എക്കാലത്തെയും പണംവാരിപ്പടമായ രാജമാണിക്യത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം നടത്തിയ അന്‍വര്‍ പിന്നീട് ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി, ബ്രിഡ്ജ് (കേരള കഫേ) എന്നീ സിനിമകളിലൂടെ തന്റെ സാന്നിധ്യം മോളിവുഡില്‍ അരക്കിട്ടുറപ്പിച്ചിരുന്നു.

നിത്യ മേനോന്‍ നായികയാവുന്ന ചിത്രത്തില്‍ തിലകനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.തട്ടുപൊളിപ്പന്‍ കോമഡി ചിത്രങ്ങളിലൂടെ ഹിറ്റുകളുണ്ടാക്കിയ അന്‍വര്‍ റഷീദ് ബ്രിഡ്ജ് എന്ന ഒറ്റച്ചിത്രത്തിലൂടെ തന്റെ ഇമേജ് മാറ്റിമറിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലന്റ്, രാജസ്ഥാന്‍, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളാണ് ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷന്‍. ട്രാഫിക്, ചാപ്പ കുരിശ് എന്നീ പാത്ത് ബ്രേക്കിങ് മൂവികള്‍ നിര്‍മിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് ഉസ്താദ് ഹോട്ടലെന്ന ബിഗ് ബജറ്റ് എന്ന ചിത്രത്തിനും പണം മുടക്കുന്നത്.

കേരള കഫേയിലെ ഹാപ്പി ജേര്‍ണിയ്ക്ക് തിരക്കഥയൊരുക്കിയ അഞ്ജലി മേനോനാണ് ഈ ത്രില്ലര്‍ ചിത്രത്തിനും തൂലിക ചലിപ്പിയ്ക്കുന്നത്. മോളിവുഡിലെ ട്രെന്റ് സെറ്ററുകളായി മാറിയ സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ചാപ്പ കുരിശ്, പാസഞ്ചര്‍ തുടങ്ങിയ സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇതാദ്യമായാണ് അന്‍വര്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും ലാലിനെയും മാറ്റി ഒരുപരീക്ഷണത്തിന് തയാറാവുന്നത്. അത് ഒരു താരപുത്രന്‍ കൂടിയാവുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്

English summary
After Rajamanikyam, Chotamumbai, Annan Thambi, and Bridge (Kerala Café), Anwar Rashid is directing his next film which has been named “Ustad Hotel”. Mammootty’s son, Dulquar Salman, plays the leading role and Nithya Menon plays the heroine’s role. Thilakan acts in a very important role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam