ആസിഫിന് പൃഥ്വിയുടെ പ്രത്യുപകാരം

യുവതാരങ്ങളില്‍ ശ്രദ്ധേയരായ പൃഥ്വിരാജും ആസിഫും നേര്‍ക്കു നേര്‍ വരുന്ന ഒരു ചിത്രം എന്നുണ്ടാകും എന്ന ചോദ്യം അപ്പോഴും ബാക്കിയായി.
മമ്മൂട്ടിയേയും പൃഥ്വിയേയും പ്രധാനകഥാപാത്രമാക്കി പ്ലാന്‍ ചെയ്തിരുന്ന 'അരിവാള്‍ ചുറ്റിക നക്ഷത്ര'ത്തിന് പകരം 'ബാച്ചിലര്‍ പാര്‍ട്ടി'ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച വിവരം അമല്‍നീരദ് അടുത്തിടെയാണ് അറിയിച്ചത്.
അതില്‍ പൃഥ്വിയും ആസിഫും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത പ്രേക്ഷകരെ ആവേശഭരിതരാക്കി. ഇരുവരുടേയും മത്സരാഭിനയം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് പക്ഷേ നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് അടുത്തിടെ പുറത്തു വന്നിരിയ്ക്കുന്നത്.
ചിത്രത്തില്‍ പൃഥ്വി അതിഥി താരമാണ്. ഇന്ത്യന്‍ റുപ്പിയില്‍ ആസിഫ് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുക എന്നതാണ് പൃഥ്വിയുടെ ലക്ഷ്യം. എന്തായാലും ആസിഫ്-പൃഥ്വി പോരാട്ടത്തിന് പ്രേക്ഷകര്‍ ഇനിയും കാത്തിരിയ്ക്കണമെന്ന് ചുരുക്കം.


Click it and Unblock the Notifications