»   » ഭാവനയെ പറ്റിയുള്ള ഗോസിപ്പ് വെറും ഭാവന മാത്രം

ഭാവനയെ പറ്റിയുള്ള ഗോസിപ്പ് വെറും ഭാവന മാത്രം

Posted By:
Subscribe to Filmibeat Malayalam
Bhavana,
നടി ഭാവനയും സെലബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള സ്‌ട്രൈക്കേഴ്‌സിന്റെ താരം രാജീവ് പിള്ളയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത അടിച്ചിറക്കിയവര്‍ക്ക് രാജീവിന്റെ മുന്നറിയിപ്പ്. ഇത്തരം ഗോസിപ്പുകള്‍ അടിച്ചിറക്കുന്നവരെ തന്റെ കയ്യില്‍ കിട്ടിയാല്‍ രണ്ടു പൊട്ടിക്കുമെന്നാണ് രാജീവ് പറയുന്നത്.

ഭാവനയുമായി സൗഹൃദം മാത്രമേയുള്ളൂ. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. ഇത്തരം ഗോസിപ്പുകള്‍ പടച്ചുവിടുന്നത് ആരാണെന്ന് അറിയില്ല. അറിയാമായിരുന്നുവെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേനെയെന്നും രാജീവ്.

ഇത്തരം ഒരു വാര്‍ത്ത എഴുതുന്നതിന് മുന്‍പ് അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് അവര്‍ക്ക് തന്നോട് അന്വേഷിക്കാമായിരുന്നുവെന്നും രാജീവ് പറയുന്നു.

ഭാവനയും രാജീവ് പിള്ളയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചയുടനെ ഇതിനെതിരെ നടി രംഗത്ത് വന്നിരുന്നു. താനും രാജീവും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഭാവനയുടെ വിശദീകരണം.

English summary
Rumour mills in Kerala are working overtime that Bhavana is in love with actor and Celebrity Cricket League (CCL) hero Rajeev Pillai, who has been selected twice for the coveted 'Man of the Match' title.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X