»   » മമ്മൂട്ടിയും ലാലിനൊപ്പമുള്ള സായാഹ്നം ഹൃദ്യം

മമ്മൂട്ടിയും ലാലിനൊപ്പമുള്ള സായാഹ്നം ഹൃദ്യം

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
മലയാളത്തിന്റെ മഹാ നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡിന്റെ ബിഗ് ബച്ചന്‍. എക്കാലത്തും സ്‌നേഹാദരങ്ങള്‍ മാത്രം നല്‍കിയിട്ടുള്ള മമ്മൂട്ടിയ്ക്കും ലാലിനുമൊപ്പം ഒരു സായാഹ്നം ചെ്‌ലവഴിയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ബ്ലോഗിലൂടെയാണ് ബച്ചന്‍ ആരാധകരുമായി പ്ങ്കുവെച്ചത്.

കൊച്ചിയില്‍ നടന്ന ഏഷ്യാനെറ്റ്ഉജാല അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായി എത്തിയപ്പോഴാണ് അമിതാഭ് ബച്ചന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വേദി പങ്കിട്ടത്. ചടങ്ങിനെപ്പറ്റി ഒരു വിശദമായ ഒരു ബ്ലോഗ് തന്നെയാണ ബച്ചന്‍ എഴുതിയിരിക്കുന്നത്.

കൊച്ചിയില്‍ താന്‍ താമസിച്ച താജ്മലബാര്‍ ഹോട്ടലിന്റെ നിര്‍മാണ ഭംഗിയെക്കുറിച്ചും ബിഗ് ബി ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയൊരു വീട് പണിയുമ്പോള്‍ കേരള സ്‌റ്റൈലില്‍ നാല് കെട്ടും ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കുമെന്നും ബച്ചന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam