»   » പണ്ഡിറ്റിന് ചെരിപ്പുമാല; ആരാധകര്‍ പെരുമാറി വിട്ടു

പണ്ഡിറ്റിന് ചെരിപ്പുമാല; ആരാധകര്‍ പെരുമാറി വിട്ടു

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
'സൂപ്പര്‍സ്റ്റാര്‍' സന്തോഷ് പണ്ഡിറ്റിനെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ചയാളെ താരത്തിന്റെ ഫാന്‍സുകാര്‍ കൈകാര്യം ചെയ്തു. തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പണ്ഡിറ്റിനെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമമുണ്ടായത്.

തങ്ങളുടെ പ്രിയനടനെ ആക്ഷേപിയ്ക്കാന്‍ ശ്രമിച്ചയാളെ ചെറുതായി പെരുമാറിയശേഷം പൊലീസില്‍ ഏല്‍പ്പിയ്ക്കാനും ആരാധകര്‍ മറന്നില്ല. തിരുമല സ്വദേശി ബാബുവിനാണ് സന്തോഷ് പണ്ഡിറ്റിന്റെ സ്റ്റാര്‍വാല്യൂ എന്തെന്ന് ഒറ്റയടിയ്ക്ക് മനസ്സിലായത്.

രാവിലെ പൂജപ്പുരയില്‍ രാധാസ് ഫാഷന്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സന്തോഷ് പണ്ഡിറ്റ്. ഇതിനിടെ മലയാള സിനിമയിലെ മാലിന്യമായ സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കണമെന്ന മുദ്രവാക്യം മുഴക്കിയാണ് ഇയാള്‍ രംഗത്തെത്തിയത്. സന്തോഷ് പണ്ഡിറ്റിനെ മലയാളസിനിമയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നേരത്തേ പുതുവത്സര ദിനത്തില്‍ സെക്രട്ടേറിയറ്റു നടയില്‍ ഉപവാസ സമരം നടത്തിയിരുന്നു.

ഉദ്ഘാടനത്തിനായി വിളിച്ചപ്പോള്‍ തന്നെ പണ്ഡിറ്റ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് കടയുടമ രാധാ അജിത് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിനെ അവഹേളിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ആസൂത്രിതമാണെന്നാണ് ആരാധകരുടെ പക്ഷം. മലയാള സിനിമയില്‍ മോശം സിനിമകളെടുക്കുന്ന ഒട്ടേറെ സംവിധായകരുണ്ടെന്നും എന്നാല്‍ അവര്‍ക്കു നേരെ ഇങ്ങനെയുള്ള ആക്രമണങ്ങളുണ്ടാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam