»   » ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ രണ്ടാംകിടക്കാരോ?

ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ രണ്ടാംകിടക്കാരോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/12-dubbing-artists-deserve-attetion-of-public-2-aid0166.html">Next »</a></li></ul>
Bhagyalakshmi
കൂട്ടായ്മയുടെ കലാരൂപമാണ് സിനിമ .ലൈംലൈറ്റില്‍ നിറഞ്ഞു നില്ക്കുന്നവര്‍ക്കപ്പുറത്തെ ഇരുട്ടിലും ചെളിയിലുമെല്ലാം ഒരുപാട് പേരുടെ അദ്ധ്വാനവും കഷ്ടമാപ്പാടുകളും പതിയിരിപ്പുണ്ട്. തിരിച്ചറിയപ്പെടാത്ത ഇവരുടെ വികാര വിചാരങ്ങള്‍ കാലങ്ങളായി അടക്കം ചെയ്യപ്പെട്ടവയാണ്.

എന്നാല്‍ സിനിമയിലെ മര്‍മ്മ പ്രധാനമായ ചില ഇടങ്ങളുണ്ട്. ബോധപൂര്‍വ്വം ഒളിപ്പിച്ചു വെച്ച സത്വര പരിഗണനയ്ക്കര്‍ഹമായ ക്രിയേറ്റീവ് കോര്‍ണറുകള്‍. അഭിനേതാക്കള്‍ , സംവിധായകര്‍ , ഛായാഗ്രാഹകര്‍, സംഗീത സംവിധായകര്‍, ഗായകര്‍, തുടങ്ങിമറ്റു സാങ്കേതിക വിദഗ്ദരും നല്ല രീതിയില്‍ സിനിമയുടെ സ്വാധീന വലയത്തിനുള്ളിലാണ്. എന്നാല്‍ പോസ്‌റ് പ്രൊഡക്ഷന്‍ മേഖലയിലെ മര്‍മ്മ പ്രധാന മായ ഡബ്ബിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വരെ സിനിമ അര്‍ഹമായരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടോ.....?

നല്ല ശബ്ദം, ഭാവവൈദഗ്ദ്യം ,അക്ഷരസ്ഫുടത, കൃത്യതയാര്‍ന്ന വേഗത, തുടങ്ങി ഒരുപാട് ഘടകങ്ങളെ പരസ്പരം പൂരകങ്ങളാക്കി ഒരഭിനേത്രിയുടെ പ്രകടന ങ്ങളുടെ മുഴുവന്‍ കരുത്തിനും മിഴിവേകുന്ന വലിയ ഒരു പ്രൊസസിംഗ് തന്നെയാണ് ഡബ്ബിംഗ് കല. എന്തുകൊണ്ടോ ഡബ്ബിംഗ് ആര്‍ട്ടിസ്‌റുകള്‍ സിനിമയില്‍ വലിയ സംഭവമേ ആകുന്നില്ല.

സിനിമയില്‍ സ്ത്രീ ശബ്ദമാണു കൂടുതല്‍ കടമെടുക്കുന്നത്. നടന്‍മാരില്‍ ഒട്ടുമിക്കവരും തങ്ങളുടെ ശബ്ദം നല്കുമ്പോള്‍ നടിമാരില്‍ സ്വന്തം ശബ്ദത്തില്‍ കഥാപാത്രങ്ങളാവുന്നവര്‍ വളരെ വിരളം.ശബ്ദം നല്കുന്ന നായികമാര്‍ക്കുപോലും പ്രത്യേക കഥാപാത്രങ്ങളാവുമ്പോള്‍ മറ്റ് ശബ്ദം കടമെടുക്കേണ്ടിവരുന്നു.

നല്ല പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ശബ്ദത്തിലൂടെ സ്ഥിരമായ് അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിമാര്‍ക്ക്‌പോലും ഒരുതരം പുച്ഛഭാവമാണ് ഡബ്ബിംഗ് കലാകാരികളോട്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി അവാര്‍ഡ് നല്കി ഇവരെ അംഗീകരിക്കുന്നുണ്ടെങ്കിലും ജോലി ചെയ്യുന്ന മേഖലയിലുള്ള വരുടെ സൌഹാര്‍ദ്ദപരമായ ഇടപെടലുകള്‍ ഇവര്‍ കൂടുതലായ് ആഗ്രഹിക്കുന്നു.

അടുത്ത പേജില്‍
ശ്രീജയെ അവഗണിച്ച നടി

<ul id="pagination-digg"><li class="next"><a href="/news/12-dubbing-artists-deserve-attetion-of-public-2-aid0166.html">Next »</a></li></ul>
English summary
In the film industry dubbing artists do not get much attention. Though they perform well they remain unknown to the public.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam