ശ്രീജയെ അവഗണിച്ച നടി

അമ്പതോളം സിനിമയില്‍ ഒരു നടിക്ക് ശബ്ദം നല്‍കിയ ശ്രീജയെ ഒരു ചടങ്ങിന്റെ മുന്‍നിരയില്‍ കണ്ടിട്ടും തന്റെ കരിയറില്‍ സഹായിച്ച വരുടെ പേരുകള്‍ ഒന്നൊന്നായി നന്ദിപൂര്‍വ്വം എടുത്തു പറയുമ്പോഴും ശ്രീജയെ മറന്നുപോയി. തന്റെ ശബ്ദംകൊടുത്തത് മറ്റൊരാളാണെന്ന് വിളിച്ചുപറയാന്‍ മടിക്കുന്ന താരങ്ങള്‍ ആ ശബ്ദം കൂടി ഉള്‍പ്പെട്ടതാണ് തന്റെ താരപരിവേഷമെന്ന് തിരിച്ചറിയുന്നില്ല.
പ്രാഞ്ചിയേട്ടന്‍ 55 ദിവസത്തെ ആഘോഷം നടന്നപ്പോഴും മേരിക്കുണ്ടൊരു കുഞ്ഞാട് നൂറ് തികഞ്ഞപ്പോഴും നടന്ന പരിപ്പാടികളിലേക്കൊന്നും ആ ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ശ്രീജയെ ക്ഷണിച്ചില്ല. ഇത് ശ്രീജയുടെ മാത്രം അനുഭവമല്ല. അറിഞ്ഞൊ അറിയാതെയോ സിനിമയുടെ മര്‍മ്മപ്രധാന മേഖലകളിലെ അണിയറപ്രവര്‍ത്തകരെ മറക്കാതിരിക്കുകയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ടതുമുണ്ട്. സത്യത്തില്‍ അവരുടെ ശബ്ദം കൊണ്ട് ഏറ്റവും ഗുണമുണ്ടാകുന്ന താരങ്ങളാണ് ഇതു ചെയ്യേണ്ടത്.
മുന്‍പേജില്‍
ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ രണ്ടാംകിടക്കാരോ?


Click it and Unblock the Notifications