»   » പൃഥ്വി പോകുന്നത് മമ്മൂട്ടിയുടെ വഴിയേ!

പൃഥ്വി പോകുന്നത് മമ്മൂട്ടിയുടെ വഴിയേ!

Posted By:
Subscribe to Filmibeat Malayalam
Prithviraj
സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നടന്നുകയറുന്ന പൃഥ്വിരാജിനെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. താരം അറിഞ്ഞോ അറിയാതെയോ മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരമായ മമ്മൂട്ടിയുടെ ചുവടുകളെ പിന്തുടരുകയാണ്.

മമ്മൂട്ടിയെ പോലെ പൃഥ്വിയും സാമൂഹ്യ-ക്ഷേമസേവനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവികള്‍ ഏറ്റെടുക്കുന്നത് ഇതിനാണെന്ന് വ്യക്തം.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഹൈടെക് ആംബുലന്‍സ് സര്‍വീസസിന്റെ ബ്രാന്‍ഡ് അംബാസിഡറാവാനാണ് പൃഥ്വി ഇപ്പോള്‍ കരാറൊപ്പിട്ടിരിയ്ക്കുന്നത്. പൃഥ്വിയെ മുന്‍നിര്‍ത്തി വമ്പന്‍ പരസ്യപ്രചാരണ പരിപാടികള്‍ സംഘടിപ്പിയ്ക്കാനും 108 ആംബുലന്‍സ് സര്‍വീസ് പദ്ധതിയിട്ടുണ്ട്.

ഇത്തരം സാമൂഹ്യക്ഷേമ പരിപാടികളുടെ ഭാഗമാകുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുറിപ്പിയ്ക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞയാളാണ് മമ്മൂട്ടി. സര്‍ക്കാരിന്റെ പലവിധ ജനകീയ പദ്ധതികളുടെയും പ്രചാരകനാവാന്‍ മമ്മൂട്ടി ഇറങ്ങിത്തിരിച്ചതും ഇതിന് വേണ്ടിതന്നെയായിരുന്നു. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനൊപ്പം തന്റെ താരത്തിളക്കം വര്‍ദ്ധിപ്പിയ്ക്കാനും മമ്മൂട്ടിയ്ക്ക് ഇതിലൂടെ കഴിഞ്ഞു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് പൃഥ്വിരാജും ഈ വഴിയേ നീങ്ങുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam