»   » സിനിമകളുടെ വിനോദനികുതി ഒഴിവാക്കണം

സിനിമകളുടെ വിനോദനികുതി ഒഴിവാക്കണം

Posted By:
Subscribe to Filmibeat Malayalam
film
തിരുവനന്തപുരം: വിനോദനികുതിയില്‍ നിന്ന് മലയാള ചലച്ചിത്രങ്ങളെ ഒഴിവാക്കണമെന്ന് ശുപാര്‍ശ. ചലച്ചിത്ര വ്യവസായത്തിലെ പ്രതിസന്ധി പഠിയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെപ്പോലെ വിനോദ നികുതി ഒഴിവാക്കണമെന്നാണ് ശുപാര്‍ശ.

ചലച്ചിത്ര വികസന അക്കാഡമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ കണ്‍വീനറായ സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാരിനു കൈമാറും. ഹോള്‍ഡോവര്‍ സംബന്ധിച്ച പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ചലച്ചിത്ര മേഖലയിലെ സംഘടനകളുമായി ബുധനാഴ്ച വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമാകും. ചര്‍ച്ചയില്‍ ഫെഫ്ക, നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനകള്‍ , തിയറ്ററുടമകളുടെ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam