»   » സുരേഷ് ഗോപിക്കെതിരെ ജഗദീഷ്; അമ്മയില്‍ ഭിന്നത?

സുരേഷ് ഗോപിക്കെതിരെ ജഗദീഷ്; അമ്മയില്‍ ഭിന്നത?

Posted By:
Subscribe to Filmibeat Malayalam
Jagadeesh
സിനിമാ താരങ്ങള്‍ ചാനല്‍ ഷോകളില്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബര്‍ തീരുമാനത്തില്‍ അനുകൂലിച്ച് നടന്‍ സുരേഷ്‌ഗോപി നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളതാണെന്ന് ജഗദീഷ്. അമ്മ ചേംബര്‍ ചര്‍ച്ച വരാനിരിക്കുന്നതേയുള്ളൂ. അതിനു മുന്‍പ് സുരേഷ് ഗോപി നടത്തിയ പ്രതികരണം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്തുള്ള മറ്റൊരു നടനോടുള്ള വിരോധമാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ റിയാലിറ്റി ഷോകളില്‍ സജീവമായി നില്‍ക്കുന്ന ഈ നടന്‍ ഇടയ്ക്കിടെ സുരേഷ് ഗോപിയെക്കുറിച്ച് രസകരമായ കഥകള്‍ പറഞ്ഞു പരത്താറുണ്ട്.

ഇതില്‍ സുരേഷ് ഗോപിക്കു അമര്‍ഷമുണ്ട്. ഇതിനുള്ള വിരോധമാണ് സുരേഷ്‌ഗോപിയുടെ ചേംബര്‍ അനുകൂല പരാമര്‍ശത്തിലൂടെ പുറത്തു വന്നത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഇതിന് പുറമെ സുരേഷ് ഗോപിയ്‌ക്കെതിരെ മറ്റു ചില കുറ്റപ്പെടുത്തലുകളും ജഗദീഷ് നടത്തുകയുണ്ടായി. അമ്മ-ചേംബര്‍ ചര്‍ച്ചയിലെ പത്തു വിഷയങ്ങളില്‍ ഒമ്പതും സുരേഷ് ഗോപിക്ക് എതിരാണ്. താന്‍ നിര്‍മാതാക്കള്‍ എടുത്തു തരുന്ന മുറിയിലാണ് താമസിക്കുന്നത്. എന്നാല്‍ സുരേഷ് ഗോപി ഇത്തരം ഹോട്ടലുകളില്‍ താമസിക്കാറില്ല. സുരേഷ് ഗോപി ലെക്കേഷിനില്‍ എത്തുന്നത് ചീട്ടുകളിക്കാനാണെന്ന് ആരോപണവുമുണ്ട്. ഇക്കാര്യത്തില്‍ ആരെങ്കിലും ഇടപെട്ടാല്‍ അത് തന്റെ സ്വന്തം കാര്യമാണെന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കുന്നതെന്നും ജഗദീഷ് പറഞ്ഞു.

ഫിലിം ചേംബര്‍ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങള്‍ രംഗത്ത് വന്നതോടെ താരസംഘടനയായ അമ്മയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ചേരിതിരിവുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

സൂര്യ ടിവിയില്‍ 'ഡീല്‍ ഓര്‍ നോ ഡീല്‍' റിയാലിറ്റി ഷോ അവതരിപ്പിയ്ക്കുന്ന മുകേഷിനെയാണ് കൊല്ലത്തുള്ള നടന്‍ എന്ന ജഗദീഷ് വിശേഷിപ്പിച്ചതെന്ന് ആര്‍ക്കും മനസ്സിലാകും. ചാനല്‍ ഷോകളിലൂടെ തിളങ്ങുന്ന നടന്‍മാര്‍ സിനിമയോട് കൂറ് കാണിയ്ക്കണമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിലൂടെ മുകേഷിനെ തന്നെയാണ് സുരേഷ് ഗോപി ലക്ഷ്യമിട്ടതെന്ന കാര്യം ഇപ്പോള്‍ വ്യക്തമാവുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam