»   » ജയറാം വീണ്ടും ഇരട്ടവേഷത്തില്‍

ജയറാം വീണ്ടും ഇരട്ടവേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam
Jayaram
കരിയറില്‍ ഏറ്റവും ദുര്‍ഘടമായ കാലം കടന്നുവന്ന ജയറാം തന്റെ രണ്ടാംവരവ്‌ ശക്തമാക്കുന്നു. അക്കു അക്‌ബര്‍ സംവിധാനം ചെയ്‌ത ജനപ്രിയ ചിത്രം വെറുതെ ഒരു ഭാര്യ ജയറാമിന്‌ അക്ഷരാര്‍ത്ഥത്തില്‍ ഒരു പുതിയ ഉണര്‍വാണ്‌ നല്‍കിയത്‌.

ഒരുപാട്‌ പ്രതീക്ഷയോടെ ചെയ്‌ത ഏറെചിത്രങ്ങള്‍ ദയനീയമായ പരാജയപ്പെട്ട സമയത്താണ്‌ വെറുതെ ഒരു ഭാര്യ വന്‍ ഹിറ്റായത്‌. ഈ രണ്ടാം വരവില്‍ ജയറാം ഇരട്ടവേഷവും ചെയ്യുന്നു. കെ മധുവിന്റെ ചിത്രത്തിലാണ്‌ ജയറാം ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.

എസ്‌എന്‍ സ്വാമിയാണ്‌ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്‌. നര്‍മ്മപ്രാധാന്യമുള്ള ഒരു കുറ്റാന്വേഷണ കഥയാണിത്‌. ചിത്രത്തിന്റെ പേരും മറ്റുതാരങ്ങളെയും തീരുമാനിച്ചിട്ടില്ല. മധു-എസ്‌എന്‍ സ്വാമി കൂട്ടുകെട്ടിന്റെ സാധാര ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ട്രീറ്റ്‌മെന്റിലുള്ള ചിത്രമായിരിക്കുമിതെന്നാണ്‌ അണിയറക്കാര്‍ നല്‍കുന്ന സൂചന.

ജയറാമിനെ നായകനാക്കി കെ. മധു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്‌. മുമ്പ്‌ ചെയ്‌ത്‌ രണ്ടാംവരവ്‌ എന്ന ചിത്രം പരാജയമായിരുന്നു. എന്തായാലും വെറുതെ ഒരു ഭാര്യ നല്‍കിയ പുതിയ ഉണര്‍വ്വ്‌ ജയറാമിനെ നായകനാക്കുമ്പോള്‍ പുതിയ ചിത്രത്തിന്‌ അനകൂലമായി ഭവിക്കുമെന്നാണ്‌ മധുവിന്റെ കണക്കുകൂട്ടല്‍.

എസ്‌ എന്‍സ്വാമിയുടെ തിരക്കഥയില്‍ ഇത്‌ മൂന്നാം തവണയാണ്‌ ജയറാം അഭിനയിക്കുന്നത്‌. ചാഞ്ചാട്ടം, ധ്രുവം എന്നിവയായിരുന്നു ആദ്യ രണ്ടു ചിത്രങ്ങള്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്‌ ജൂണില്‍ തുടങ്ങുമെന്നാണ്‌ അറിയുന്നത്‌.
ജയറാം, പ്രിയങ്ക എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന സമസ്തകേരളം പിഒ ജനുവരി 21ന് തിയേറ്ററുകളിലെത്തും. 2009ല്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചിത്രമായിരിക്കും സമസ്ത കേരളം പിഒ. ഇതില്‍ ഒരു ഗാന്ധിയനായ ചെറുപ്പക്കാരനെയാണ് ജയറാം അവതരിപ്പിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam