»   » മലയാള സിനിമയില്‍ ഗ്രൂപ്പിസമുണ്ട്: കൈലാഷ്

മലയാള സിനിമയില്‍ ഗ്രൂപ്പിസമുണ്ട്: കൈലാഷ്

Posted By:
Subscribe to Filmibeat Malayalam
Kailash
മലയാള സിനിമയില്‍ കഴിവുകൊണ്ടു മാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്ന് യുവനടന്‍ കൈലാഷ്. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല. നന്മയും തിന്മയും ഈ ഗ്രൂപ്പുകളിലുണ്ടെന്നും അതുകൊണ്ടുതന്നെ താന്‍ രണ്ടുഗ്രൂപ്പിലും ഇല്ലെന്നുമാണ് കൈലാഷ് വ്യക്തമാക്കുന്നത്.

ആരാണ് ഈ ഗ്രൂപ്പുകളുടെ വക്താക്കള്‍, എന്താണ് അവരുടെ ലക്ഷ്യം ഇതൊന്നും വെളിപ്പെടുത്താന്‍ കൈലാഷ് തയ്യാറല്ല. കിട്ടികൊണ്ടിരിക്കുന്ന അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തേണ്ട എന്നതാവും ഇതിന് കാരണം.

താരങ്ങള്‍ക്കിടയിലും സാങ്കേതികവിദഗ്ദരുടെ ഇടയിലുമൊക്കെ എല്ലാക്കാലത്തും ചില ഇഷ്ടക്കാര്‍ ഉണ്ടാകാറുണ്ട്. മുഖസ്തുതികളും ബഹുമാനകൂടുതലും കൊണ്ട് വേണ്ടപ്പെട്ടവരെ കയ്യിലെടുക്കുന്ന ചിലര്‍ക്കൊക്കെ അവസരങ്ങള്‍ ഒരുപാട് ലഭിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.

നല്ല കഴിവുള്ളവര്‍ ചിലപ്പോഴൊക്കെ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിച്ചുപോകും അങ്ങിനെയെങ്കില്‍ അവരുടെ കാര്യം
കുഴഞ്ഞതുതന്നെ. കഴിവുള്ളവരെ ഒതുക്കി ഒന്നുമല്ലാതാക്കിയതിന്റെ അത്രവരില്ല ഒരുപക്ഷേ കഴിവുള്ളവരെ വളര്‍ത്തിയതിന്റെ ചരിത്രം.

പലരുടേയും വളര്‍ച്ചക്കുപിന്നില്‍ ബോധപൂര്‍വ്വമായ പിന്താങ്ങലുകള്‍ സഹായിക്കാറുണ്ട്. കൈലാഷിന് അവസരങ്ങള്‍ കുറയുന്നത് പാരകള്‍ കൊണ്ടാണോ അതോകാര്യം കാണാന്‍ മറ്റുള്ളവരെ മുന്‍ പിന്‍ നോക്കാതെ പ്രശംസിക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല. ഈ യോഗ്യതകളൊന്നുമല്ലല്ലോ കഴിവിന്റെ അളവുകോല്‍.

പുതുമുഖതാരങ്ങള്‍ ഇഷ്ടംപോലെ വന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍ നായക പദവിയിലേക്കുയരാനും വിജയിച്ച ചിത്രങ്ങളുടെ ഭാഗമാവാനും കഴിഞ്ഞവര്‍ക്കുതന്നെ അത് നിലനിര്‍ത്തികൊണ്ടുപോവുക ശ്രമകരമാണ്.

കഴിവും ഭാഗ്യവുമൊക്കെതന്നെയാണ് യഥാര്‍ഥവിജയത്തിന്റെ അടിസ്ഥാനം, അല്ലാത്തവയൊന്നും ഏറെ ദൂരം മുന്നോട്ടുപോവില്ല. കൈലാഷിനും കഴിവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്, അതുകഴിഞ്ഞാവട്ടെ ഗ്രൂപ്പുചിന്തകളും പഴിചാരലുകളും.

English summary
Actor Kailash accused that groupism is strong in Malayala Cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam