കളത്തിന് പുറത്ത് മമ്മൂട്ടിയും ലക്ഷ്മിയും ഭാവനയും

കളിക്കളത്തില്‍ മോഹന്‍ലാല്‍ ടീമിനെ നയിക്കുമ്പോല്‍ കളത്തിന് പുറത്ത് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി എത്തുന്നത് തെന്നിന്ത്യന്‍ ഹോട്ടിയായ ലക്ഷ്മി റായിയും ഭാവനയുമാണ്. മത്സരങ്ങള്‍ നടക്കമ്പോള്‍ ടീമിനെ പ്രോത്സാഹിപ്പിയ്ക്കാനും മറ്റുമായി രണ്ട് താരങ്ങളും ഗ്യാലറിയിലുണ്ടാവും.
മലയാളത്തിലെ ഒന്നാം നമ്പര്‍ താരങ്ങളെല്ലാം അണിനിരക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഓഫീഷ്യല്‍ പദവികളിലൊന്നും മമ്മൂട്ടിയില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്നാല്‍ ടീം പ്രഖ്യാപനത്തില്‍ സൂപ്പര്‍താരത്തെ വേദിയിലെത്തിച്ച് ആ പോരായ്മ നികത്താന്‍ തന്നെ ടീം ഉടമയായ ലിസി പ്രിയദര്‍ശന് കഴിഞ്ഞിരുന്നു. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഗ്ലാമര്‍ മുഖമായിരിക്കും മമ്മൂക്കയെന്നായിരുന്നു ലിസിയുടെ കമന്റ്.
മോഹന്‍ലാലിന്റെ അസാന്നിധ്യത്തില്‍ മമ്മൂട്ടിയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ജഴ്‌സി ലോഞ്ച് ചെയ്തത്. അതും മോളിവുഡിലെ താരക്കൂട്ടായ്ക്ക് ഉദാഹരണമായി.


Click it and Unblock the Notifications











