തിയറ്ററുടമകള്‍ മുഖം തിരിയ്ക്കുന്നു

തിയറ്ററുകളുടെ ഗുണനിലവാരപരിശോധനക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് നില്‍ക്കുന്ന ഉടമകള്‍ക്ക് പുതിയപരിഷ്‌ക്കാരങ്ങളോട് യോജിക്കാതെ മുന്നോട്ടുപോവുക ഇനിപ്രയാസമാകും. അതാത് പ്രദേശത്തെ റവന്യൂ അതോറിറ്റികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തിയറ്റര്‍ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്.
നല്ല പെര്‍ഫെക്ഷനോടും ശുചിത്വമാര്‍ന്ന സാഹചര്യങ്ങളിലും സിനിമകാണാനുള്ള പ്രേക്ഷകന്റെ അവകാശം നടപ്പില്‍വരുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് നല്ലരീതിയില്‍ സഹകരിക്കുന്ന തിയറ്ററുടമകളും ഉണ്ട് എന്നത് ആശ്വാസകരമാണ്.
തിയറ്ററുകള്‍പൊളിച്ച് ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിക്കുന്ന ഏര്‍പ്പാട് ഒരുവശത്ത് ഇപ്പോഴും തകൃതിയായ് നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. പുതിയവര്‍ഷം ഏതുരീതിയിലുള്ള സമരങ്ങളാണ് മലയാളസിനിമയുടെ വയറ്റത്തടിക്കുക എന്നുപറയാന്‍ വയ്യ. കൊട്ടകകള്‍ നന്നാകുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളും മിനിമം നിലവാരം കൈവരിച്ചാല്‍ പ്രേക്ഷകന്‍ ചിലവഴിക്കുന്ന കാശിനും സമയത്തിനും ഒരര്‍ത്ഥമുണ്ടാകും.
ആദ്യപേജില്‍
ഗണേഷ് കുമാറിന്റെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവുമോ?


Click it and Unblock the Notifications











