»   » 11-11-11: മംമ്ത ഐ ലവ് യു, വില്‍ യു മാരി മീ...

11-11-11: മംമ്ത ഐ ലവ് യു, വില്‍ യു മാരി മീ...

Posted By:
Subscribe to Filmibeat Malayalam
Singer-turned-actress Mamta Mohandas got betrothed to Pregith, her long-time boy friend
വെള്ളിയാഴ്ച 11 മണിയ്ക്കുള്ള അപൂര്‍വ മുഹൂര്‍ത്തത്തില്‍ വെളുത്തൊരു ജെറിബ്രാ പുഷ്പം നീട്ടി പ്രജിത്ത് കര്‍ത്ത ചോദിച്ചു മംമ്ത ഐ ലവ് യു, വില്‍ യു മാരി മീ? പ്രജിത്ത് നീയെന്റെ ജീവനല്ലേയെന്ന മംമ്തയുടെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു. പതിനൊന്നുകളുടെ അപൂര്‍വസംഗമദിനത്തിലുള്ള വിവാഹനിശ്ചയം മംമ്തയും ദുബയില്‍ ബിസിനസ്സുകാരനുമായ പ്രജിത്തും ഒരിയ്ക്കലും മറക്കാനാവാത്ത ചടങ്ങാക്കിമാറ്റിയത് ഇങ്ങനെയൊക്കെയാണ്. ഇവരുടെ കല്യാണം ഡിസംബര്‍ 28ന് കോഴിക്കോട്ടാണ് നടക്കുക.

പ്രജിത്തിന്റെ വീടായ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ എടോട്ട് വീട്ടിലായിരുന്നു അടുത്ത ബന്ധുക്കളടക്കം കുറച്ചുപേര്‍ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയച്ചടങ്ങ്. പത്മനാഭ കര്‍ത്തയുടെയും കുന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര (നോല്‍ക്കുന്നത്ത്) വീട്ടില്‍ ഗീതയുടേയും മകനാണ് വരന്‍ പ്രജിത്ത്.

കുന്നയ്ക്കാല്‍ അരളിമംഗലത്തു ശിവക്ഷേത്രത്തിനു സമീപമുള്ള എടോട് വീട്ടിലെ താരസുന്ദരിയായ മംമ്ത തന്റെ ബാല്യകാല സുഹൃത്തിലാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ കസവ് തുന്നിയ മജന്ത നിറമുള്ള സാരിയാണ് മമ്ത ധരിച്ചിരുന്നത്. ഇളം റോസ് നിറമുള്ള കുര്‍ത്തയായിരുന്നു വരന്റെ വേഷം. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ച ശേഷമാണു സദസ്സിനു മുന്നില്‍ പ്രജിത്ത് മംമ്തയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. നിറപറയും നിലവിള ക്കും സാക്ഷിയായി പ്രജിത്തിന്റെ ബന്ധുവായ മണി വിവാഹനിശ്ചയചാര്‍ത്ത് വായിച്ചു. മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന വിവാഹനിശ്ചയ ചടങ്ങിനെക്കുറിച്ച് സമീപവാസികളൊന്നും അറിഞ്ഞിരുന്നില്ല.

ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമാണുണ്ടായിരുന്നത്. ബഹ്‌റൈനിലെ സ്‌കൂളില്‍ ഒരുമിച്ചാണ് മംമ്തയും പ്രജിത്തും പഠിച്ചിരുന്നതെങ്കിലും ഈ ബന്ധം പ്രണയത്തോളമെത്തിയിരുന്നില്ലെന്നു മംമ്ത തന്നെ പറയുന്നു. പ്രജിത്തിന്റെ ഇരട്ട സഹോദരിയായ പ്രസീതയുടെ വിവാഹത്തിനെത്തിയ പ്പോഴാണു പ്രജിത്ത് തന്റെ പ്രണയം മംമ്തയോടു തുറന്നുപറഞ്ഞത്.

English summary
Singer-turned-actress Mamta Mohandas got betrothed to Pregith, her long-time boy friend today at 12:00 p.m. in Cochin. Pregith is a businessman and is based out of Bahrain.Their marriage has been on the cards for long now

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam