»   » സിനിമയ്ക്ക് ബ്രേക്ക്; മമ്മൂട്ടി കല്യാണത്തിരക്കില്‍

സിനിമയ്ക്ക് ബ്രേക്ക്; മമ്മൂട്ടി കല്യാണത്തിരക്കില്‍

Posted By:
Subscribe to Filmibeat Malayalam
Dulqar Salman
തിരക്കേറിയ സിനിമാജീവിതത്തിന് ബ്രേക്കിട്ട് നടന്‍ മമ്മൂട്ടി കല്യാണത്തിരക്കിലേക്ക്. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിക്കാഹ് കെങ്കേമമാക്കാനാണ് മമ്മൂട്ടിയുടെ പ്ലാന്‍.

ഡിസംബര്‍ 22നാണ് താരപുത്രന്റെ വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹച്ചടങ്ങിന് ശേഷം 26ന് കൊച്ചിയില്‍ നടക്കുന്ന റിസ്പഷനില്‍ മലയാള സിനിമപ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. വടക്കേഇന്ത്യയിലെ മുസ്ലീം കുടുംബത്തില്‍ നിന്നാണ് ദുല്‍ഖര്‍ തന്റെ ജീവിതസഖിയെ കണ്ടെത്തിയിരിക്കുന്നത്.

ലാല്‍ സംവിധാനം ചെയ്യുന്ന കോബ്രയുടെ സെറ്റില്‍ നിന്ന് ഡിസംബര്‍ 14മുതല്‍ക്കാണ് മമ്മൂട്ടി വിട്ടുനില്‍ക്കുക. ജനുവരിയില്‍ ബാങ്കോക്കില്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. പത്മപ്രിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. വിവാഹത്തിന് തൊട്ടുമുമ്പ് ഡിസംബര്‍ 16ന് മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തും.

വിവാഹത്തിന് തൊട്ടുപിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് 2012 ജനുവരിയില്‍ തിയറ്ററുകളിലെത്തും. ഏറെ പ്രതീക്ഷകളോടെയാണ് മോളിവുഡ് താരപുത്രന്റെ വരവിനെ കാത്തിരിയ്ക്കുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറാണ് നായകന്‍.

English summary
Superstar Mammootty, who is currently shooting for Lal’s Cobra in Chalakudy, will take a break from his busy shooting schedules for his son Dulqar Salman’s wedding on Dec 22

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam