അന്‍വറില്‍ മമ്മൂട്ടിയുടെ ശബ്ദം

അമല്‍-പൃഥ്വി ടീമിന്റെ പുതിയ ചിത്രമായ അന്‍വറിന്റെ വോയ്‌സ ഓവറിന് വേണ്ടിയായിരുന്നു ഇത്. സുഹൃത്തുക്കളുടെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ച മമ്മൂട്ടി അങ്ങനെ ആദ്യമായി ഒരു സിനിമയ്ക്ക് പിന്നണി ശബ്ദം നല്‍കുകയെന്ന റോളും നിര്‍വഹിച്ചു. അന്‍വറിന്റെ തുടക്കവും ഒടുക്കവും മമ്മൂട്ടിയുടെ വോയ്‌സ് ഓവറിലൂടെയാണ് അമല്‍ തീര്‍ത്തിരിയ്ക്കുന്നത്.
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇതു പുതുമയാണെങ്കിലും മലയാളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറായ മോഹന്‍ലാല്‍ ഇതിന് മുമ്പെ മറ്റുസിനിമകള്‍ക്ക് തന്റെ ശബ്ദം ദാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ തന്നെ പഴശ്ശിരാജയെ പരിചയപ്പെടുകയെന്ന ദൗത്യം ലാലായിരുന്നു ഏറ്റെടുത്ത് ഭംഗിയാക്കിയത്. പഴശ്ശിരാജയുടെ തമിഴ് പതിപ്പില്‍ കമലും ഇതേറ്റെടുത്തു. =


Click it and Unblock the Notifications











