ബ്ലസി തട്ടിയെടുത്തത് സിത്താരയുടെ സ്വപ്ന സിനിമ

ബ്ലസിയും ഞാനും സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഞാന്‍ നിര്‍ഭാഗ്യവാനാണെന്ന് മാത്രമേ പറയാനുള്ളൂ. ഇതിന്റെ പേരില്‍ പരാതിപ്പെടാനില്ല. പ്രണയം കണ്ടിറങ്ങിയ ഞാന്‍ ബ്ലസിയെ വിളിച്ച് അഭിനന്ദിച്ചു-ഇതെക്കുറിച്ച് സിത്താരയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുമായി സിത്താര പല നിര്‍മ്മാതാക്കളേയും മുന്‍പ് സമീപിച്ചിരുന്നത്രേ. തന്റെ ജീവിതത്തിലെ ഒരേട് സിനിമയാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയാക്കിയിരുന്നു സിത്താരയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതെക്കുറിച്ച് ബ്ലസിയുടെ പ്രതികരണം ഇങ്ങനെ-മോഹന്‍ സിത്താരയ്ക്ക് പ്രണയത്തിലേതിന് സമാനമായ ഒരു അനുഭവം ഉണ്ടായിരുന്നുവെന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. എന്നാല്‍ സിത്താരയുടെ തിരക്കഥ ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല രണ്ട് തിരക്കഥയും തമ്മില്‍ സമാനതകളുണ്ടാകാന്‍ വഴിയില്ല.
തിരക്കഥ തന്റേത് തന്നെയാണെന്ന് ബ്ലസി ഉറപ്പിച്ച് പറയുന്നു. മുന്‍പ് മമ്മൂട്ടിയുള്‍പ്പെടെ പല നടന്‍മാരുമായും താന്‍ ഇതിന്റെ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നുവെന്നും ബ്ലസി അവകാശപ്പെടുന്നു.
മുന്‍ പേജില്‍


Click it and Unblock the Notifications