»   » പഴശ്ശിരാജയില്‍ മോഹന്‍ലാലും

പഴശ്ശിരാജയില്‍ മോഹന്‍ലാലും

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാളത്തിന്റെ ആദ്യത്തെ ലോകസിനിമയെന്ന വിശേഷണവുമായി തിയറ്ററുകളിലെത്തുന്ന പഴശ്ശിരാജയിലേക്ക്‌ മോഹന്‍ലാലും.

ദശകങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കൊടുവില്‍ എംടി രചിച്ച കരുത്തുറ്റ തിരക്കഥയെ ആസ്‌പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഴശ്ശിരാജയെ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ്‌ മോഹന്‍ലാല്‍ ഏറ്റെടുത്തിരിയ്‌ക്കുന്നത്‌. ചിത്രം തുടങ്ങുന്നത്‌ ലാലിന്റെ അവതരണത്തോടെയായിരിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പഴശ്ശിരാജയ്‌ക്കുള്ള സ്ഥാനവും അദ്ദേഹത്തിന്റെ പ്രാധാന്യവുമെല്ലാം ലാല്‍ വിശദീകരിയ്‌ക്കും. ഇതിന്‌ പുറമെ എംടി വാസുദേവന്‍ നായര്‍,മമ്മൂട്ടി, ഹരിഹരന്‍, റസൂല്‍പൂക്കുട്ടി, ഇളയരാജ എന്നി പ്രതിഭകളുടെ സംഗമവും ലാല്‍ അവതരിപ്പിയ്‌ക്കും. ഇതിന്‌ ശേഷമായിരിക്കും യഥാര്‍ത്ഥ ചിത്രം ആരംഭിയ്‌ക്കുക. ലാല്‍ ആരാധകരെ കൂടി തിയറ്ററുകളിലേക്ക്‌ ആകര്‍ഷിയ്‌ക്കുകയെന്ന തന്ത്രമാണ്‌ ഇതിലൂടെ പരീക്ഷിയ്‌ക്കപ്പെടുന്നത്‌.

എട്ടു കോടി ചെലവില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ച പഴശ്ശിരാജയുടെ ബജറ്റിനെക്കുറിച്ച്‌ പലതരം റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവരുന്നത്‌. 12 കോടി ചെലവായി എന്ന റിപ്പോള്‍ട്ടുകള്‍ വരുന്പോള്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ 26 കോടി വരെ പഴശ്ശിരാജയ്‌ക്ക്‌ വേണ്ടി ഗോകുലം ഫിലിംസ്‌ മുടക്കിയെന്നാണ്‌ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

തീര്‍ത്തും ഒരു ഹോളിവുഡ്‌ നിലവാരത്തിലാണ്‌ പഴശ്ശിരാജ ഒരുക്കിയതെന്ന്‌ സാക്ഷ്യപ്പെടുത്തുന്നത്‌ വേറാരുമല്ല ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ്‌. ഓസ്‌ക്കാര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയതിന്‌ ശേഷം തിരികെ ഇന്ത്യയിലെത്തിയ റസൂല്‍ പഴശ്ശിയുടെ റഷസ്സുകള്‍ കണ്ട്‌ ത്രില്ലടിച്ചാണ്‌ ചിത്രവുമായി സഹകരിയ്‌ക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചത്‌.

മലയാളത്തിന്‌ പുറമെ ലോകമൊട്ടാകെ തമിഴ്‌, ഹിന്ദി, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലായി 560 തിയറ്ററുകളിലാണ്‌ പഴശ്ശിരാജ റിലീസ്‌ ചെയ്യുന്നത്‌. ഈ ആഗോള റിലീസിലൂടെ രജനി, ഷാരൂഖ്‌, അമീര്‍, കമല്‍ഹാസന്‍ നിരയിലേക്ക്‌ മമ്മൂട്ടിയും എത്തുകയാണ്‌. കേരളത്തില്‍ 120 തിയറ്ററുകളിലാണ്‌ പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തുക.

പഴശിരാജയുടെ ടിക്കറ്റ്‌ വില്‍പ്പനയില്‍ പുതിയ മാര്‍ക്കറ്റിങ്‌ തന്ത്രം പരീക്ഷിക്കുന്നുണ്ട്‌. സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രൊവിഷന്‍ സ്‌റ്റോറുകളിലും ആയിരം രൂപയ്‌ക്കുമേല്‍ ഉത്‌പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക്‌ മൂന്നു മുതല്‍ അഞ്ചുവരെ ബാല്‍ക്കണി ടിക്കറ്റുകള്‍ സമ്മാനമായി നല്‍കാനാണ്‌ ഉദ്ദേശിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam