»   » മുന്നൂറാം ചിത്രത്തില്‍ ലാലിന് വെറും 15 മിനിറ്റ്

മുന്നൂറാം ചിത്രത്തില്‍ ലാലിന് വെറും 15 മിനിറ്റ്

Posted By:
Subscribe to Filmibeat Malayalam
Pranayam
മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം ആഘോഷിയ്ക്കാനൊരുങ്ങിയ ലാല്‍ ആരാധകര്‍ക്ക് വീണ്ടുംനിരാശ. ഓണച്ചിത്രമായെത്തുന്ന പ്രണയത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം തീരെക്കുറവാണെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നത്


ഓണം പോലൊരു ഉത്സവ സീസണില്‍ മോഹന്‍ലാലിന്റെ ഒരടിച്ചുപൊളി സിനിമയാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. പ്രത്യേകിച്ച് മമ്മൂട്ടി കിങ് ആന്റ് കമ്മീഷര്‍ പോലൊരു തീപ്പൊരി സബജ്കടുമായി വരുമ്പോള്‍.

എന്നാല്‍ ബ്ലെസിയുടെ പ്രണയം തീര്‍ത്തും യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്. അനുപം ഖേറും ജയപ്രദയും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയില്‍ അനൂപ് മേനോന്‍, നിയാസ് എന്നിവരും അഭിനയിക്കുന്നുണ്ട്.


ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസാണ് പ്രണയം തിയറ്ററുകളിലെത്തിയ്ക്കുന്നത്. നൂറ്റമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ ലാല്‍ വെറും 15 മിനിറ്റ് മാത്രമേ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും മോഹന്‍ലാലിന്റെ മുന്നൂറാം സിനിമയെന്ന രീതിയില്‍ ആശീര്‍വാദ് വന്‍ മാര്‍ക്കറ്റിങ് നടത്താനൊരുങ്ങുന്നത് ഇതിനാലാണെന്ന് പറയപ്പെടുന്നു. നല്ല സിനിമകളെ സ്വീകരിയ്ക്കുന്ന പ്രേക്ഷകര്‍ പ്രണയത്തെയും സ്വീകരിയ്ക്കുമെന്നാണ് ആശീര്‍വാദിന്റെ പ്രതീക്ഷ.

English summary
Though the film's producer Antony Perumbavoor has come out with the bright idea of marketing Pranayam as Mohanlal's 300th film, it is said that Mohanlal is only making a 15 minutes appearance in this 150 minutes long film. However, we need to wait until the film’s release to know the truth!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X