തിരക്കഥാകൃത്തുകള്‍ക്കെതിരെ പൃഥ്വി

കാലത്തിനനുസരിച്ച തിരക്കഥകള്‍ തയ്യാറാക്കുന്നതില്‍ മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ പരാജയപ്പെടുകയാണ്. ഇന്നത്തെ തലമുറയുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്കാകുന്നില്ല. ട്രാഫിക്, ബ്യൂട്ടിഫുള്‍ തുടങ്ങിയ മികച്ച തിരക്കഥകള്‍ തയ്യാറാക്കിയത് 40 വയസ്സില്‍ താഴെയുള്ളവരായിരുന്നു. ഇന്നത്തെ സമൂഹം എങ്ങനെ ചിന്തിയ്ക്കുന്നുവെന്ന് കണ്ടെത്താനായതാണ് അവരുടെ ജയമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഹീറോയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പൃഥ്വിയെത്തുന്നത്.


Click it and Unblock the Notifications











