»   » നവാഗതര്‍ക്ക് സ്വാഗതവുമായി മുകേഷ്

നവാഗതര്‍ക്ക് സ്വാഗതവുമായി മുകേഷ്

Posted By:
Subscribe to Filmibeat Malayalam
Mukesh
നവാഗതര്‍ക്ക് സ്വാഗതവുമായി മുകേഷ് വരുന്നു. സിനിമയിലെ പുതുമുഖങ്ങളെ മുകേഷ് സ്വാഗതം ചെയ്യുന്നുവെന്നാണ് കരുതിയെങ്കില്‍ തെറ്റി. മുകേഷിനെ നായകനാക്കി ജയകൃഷ്ണ കാരണവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവാഗതര്‍ക്ക് സ്വാഗതം.

പാലക്കാട് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ അപ്പേട്ടനെന്ന ഇംഗ്ലീഷ് ലക്ചററുടെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും വേഷമാണ് മുകേഷ് അവതരിപ്പിയ്ക്കുന്നത്. ജ്യോതിര്‍മയിയാണ് ചിത്രത്തിലെ നായിക. ഇതാദ്യമായാണ് ജ്യോതി മുകേഷിന്റെ നായികാപദം അലങ്കരിയ്ക്കുന്നത്.

ഷഫ്‌ന, സുരാജ്, ജഗതി, രഞ്ജിത്ത് മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നര്‍മ്മത്തിന്റെ മെമ്പൊടിയോടെ കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ കെകെ നായരാണ് സിനിമ നിര്‍മിയ്ക്കുന്നത്.

അതേ സമയം കലവൂര്‍ രവികുമാറിന്റെ മറ്റൊരു ചിത്രത്തിനും മുകേഷ് ഡേറ്റ് നല്‍കിയിട്ടുണ്ട്. റഗുലര്‍ കോളെജ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു കോളെജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് മുകേഷ് എത്തുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam