»   » മോഹന്‍ലാലിനൊപ്പം അസിനുമില്ല?

മോഹന്‍ലാലിനൊപ്പം അസിനുമില്ല?

Posted By:
Subscribe to Filmibeat Malayalam
Asin
മോഹന്‍ലാല്‍-ശങ്കര്‍ ചിത്രത്തില്‍ കത്രീന കെയ്ഫ് നായികയാവുമെന്നായിരുന്നു ്ആദ്യം പറഞ്ഞുകേട്ടത്. കത്രീന ഇല്ലെന്ന് പറഞ്ഞപ്പോള്‍ അസിനായി താരം. എന്നാലിപ്പോള്‍ അങ്ങനെയൊരു സംഭവമേയില്ലെന്നാണ് മലയാളി സുന്ദരി പറയുന്നത്.

മൂന്ന് ഭാഷകളിലായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിന്‍ നായികയായെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ പ്രഭാസും മലയാളത്തില്‍ മോഹന്‍ലാലും നായകന്മാരാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സിനിമകളില്‍ നായികയായി അസിനെ ശങ്കര്‍ ക്ഷണിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന അഭ്യൂഹങ്ങള്‍.

മുംബൈയില്‍ നടന്ന ഒരു അവാര്‍ഡ് ചടങ്ങില്‍ ശങ്കറും അസിനും ദീര്‍ഘനേരം സംസാരിച്ചതാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ശങ്കറുമായി സംസാരിച്ച കാര്യം സ്ഥിരീകരിച്ച അസിന്‍ പക്ഷേ എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യം പറയാന്‍ വിസമ്മതിച്ചിരുന്നു.

ശങ്കറുമായി സംസാരിച്ച കാര്യം സത്യമാണ്. പക്ഷേ അതെന്താണെന്ന് പറയാന്‍ എനിയ്ക്ക് സ്വാതന്ത്ര്യമില്ല. ഞാന്‍ ശങ്കറിന്റെ സിനിമയിലുണ്ടെന്ന കാര്യം പറയേണ്ടത് അദ്ദേഹമാണ്-അസിന്‍ വ്യക്തമാക്കി.

English summary
The latest rumour doing the rounds in the industry is that ace director Shankar has approached actress Asin to be part of his next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam