»   » രാഷ്ട്രീയം മോളിവുഡിന് പുതിയ പാര

രാഷ്ട്രീയം മോളിവുഡിന് പുതിയ പാര

Posted By:
Subscribe to Filmibeat Malayalam
Camera
സിനിമപ്രവര്‍ത്തകരുടെ യൂണിയനുകള്‍ക്കുള്ളില്‍ നടക്കുന്ന ശീതസമരം അവസാനിച്ച് കാര്യങ്ങള്‍ നേരെ വരുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ് യൂനിയന്റെ എക്സിക്യുട്ടീവ് ഷാജിപട്ടിക്കരയുടെ പ്രസ്താവന വന്നത്. ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നിയമവിരുദ്ധമായ് യാതൊരു സഹായവും ചെയ്യാനാവില്ലെന്ന് ജോസേട്ടന്റെ ഹീറോയുടെ വര്‍ക്കിനിടെയാണ് പട്ടിക്കര പ്രതികരിച്ചത്.

രാജസേനന്റെ ഇന്നാണ് ആ കല്യാണം, കെ.കെ ഹരിദാസിന്റെ ജോസേട്ടന്റെ ഹീറോ എന്നിവയുടെ ചിത്രീകരണംനടക്കുന്ന കോഴിക്കോട്ടാണ് യൂണിറ്റ് വണ്ടികള്‍ക്ക് നേരെ കല്ലേറ് നടന്നത്. ബിഎംഎസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഷൂട്ടിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നില്ല എന്ന പ്രശ്നത്തെ ചൊല്ലിയുണ്ടായ വിവാദത്തിന് ശേഷമാണ് കല്ലേറ് നടന്നത്. ഇതിനുപിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് സിനിമപ്രവര്‍ത്തകര്‍ ആരോപിച്ചു.

പരാതിയെ തുടര്‍ന്ന് ഫറോക്ക് പോലീസ് കേസ്സെടുക്കുകയും ബിഎംഎസ് പ്രവര്‍ത്തകരെ അറസ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷം വീണ്ടും ബൈക്കുകളിലെത്തിയ സംഘം യൂണിറ്റിലെ മറ്റുവാഹനങ്ങള്‍ക്കു നേരെയുംകല്ലേറുനടത്തി. വന്‍പൊലീസ് സംഘത്തിന്റെ കാവലിലാണ് പിന്നീട് ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടര്‍ന്നത്. ഫെഫ്ക-മാക്ട പ്രശ്നമായിരുന്നു ഇത്രയും കാലം ലൊക്കേഷനുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ ,ഇത് യൂനിയനുകള്‍ക്കുള്ളിലെ രാഷ്ട്രീയ ചേരിതിരിവാണ് പ്രശ്നങ്ങള്‍ക്കുകാരണമായിരിക്കുന്നത്.

കോഴിക്കോട്ടെ ബിഎംഎസ് നേതാവിന്റെ കാര്‍ ലൊക്കേഷനില്‍ ഓടാന്‍ വിളിക്കാത്തതാണ് മൂലകാരണമെന്ന് പറയപ്പെടുന്നു. സെവന്‍സിനു പിന്നാലെ ഇന്നാണ് ആ കല്ല്യാണം,ജോസേട്ടന്റെ ഹീറോ,ഇന്ത്യന്‍ റുപ്പി ചിത്രങ്ങളുടെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam