»   » ആകാശ് എന്ന പൂവാലന്റെ കഥ

ആകാശ് എന്ന പൂവാലന്റെ കഥ

Posted By:
Subscribe to Filmibeat Malayalam
Poovalan
പൊതുവെ പൂവാലന്‍മാര്‍ കുറഞ്ഞുതുടങ്ങിയ നാട്ടില്‍ പുതിയ പൂവാലന്‍ വിലസുകയാണ്. അഞ്ചു കാമുകിമാരെ മാനേജ് ചെയ്യുന്നയാളാണ് ആകാശ് എന്ന പൂവാലന്‍.

അവന്റെ ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ട കാമുകിമാര്‍ ഓരോരുത്തരായി മാറിമാറി എത്തുന്നു. അവന്റെ വീട്ടില്‍ ഒരുക്കിയിരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് വാടകയ്‌ക്കെടുത്ത ബന്ധുമിത്രാദികള്‍.

ആകാശിന്റെ കാമുകിമാരായ് എത്തുന്ന നിഷ, ഡെയ്‌സി, ഭവ്യ, രഹ്ന, ആരതി ഓരോരുത്തരേയും തന്റെ ഭാവിവധുവെന്ന് ആള്‍ക്കൂട്ടത്തിന് പരിചയപ്പെടുത്തുകയാണ് ആകാശ്. തട്ടിപ്പുവീരനായ ആകാശ് എന്ന പൂവാലന്റെ കഥ പറയുകയാണ് ശ്യാംജി സംവിധാനം നിര്‍വ്വഹിക്കുന്ന പൂവാലന്‍.

ജയശങ്കര്‍ എന്ന പുതുമുഖം ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അവന്റെ കാമുകിമാരായ് എത്തുന്നത് അഞ്ച് പുതുമുഖ നായികമാരാണ്. സോളമന്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു. ബിഗ് സ്‌ക്രീന്‍ പ്‌ളസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സോമനാഥന്‍ പൊന്നുരുന്നി, ഷാകോരാനി എന്നിവരാണ്.

സലാഹുദ്ദീന്‍, ആശ ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് ശ്യാംജി അരവിന്ദ് ഈണം നല്‍കുന്നു. വിധുപ്രതാപ്, പ്രദീപ് ബാബു, ജ്യോത്സന ,രഞ്ജിനി ജോസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഹാഫീസ് ഇസ്മയില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഘട്ടനം ബ്രൂസ്ലിരാജേഷ്. പുതുമുഖ താരങ്ങളും സാങ്കേതിക വിദഗ്ദരും അണിനിരക്കുന്ന പൂവാലന്‍ തിയറ്ററുകളിലെത്തിക്കുന്നത് നിര്‍മ്മതാക്കളായ ബിഗ്‌സ്‌ക്രീന്‍ പ്‌ളസ് തന്നെയാണ്.

English summary
Malayalam film with fresh face Jayashankar in lead role, “Poovalan” shooting is progressing. Film tells the story of a lad, Akash who loves five girls. Big Screen Plus produces this film scripted by Somanathan Ponnurunni and Sha Korani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam