twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹീറോയെ പ്രീതിപ്പെടുത്താത്തവര്‍ ഔട്ട്

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/12-rahman-talks-about-traffic-movie-2-aid0167.html">« Previous</a>

    Rahman
    കഴിവുള്ള നടനായിട്ടും റഹ്മാനെ തേടി മലയാള സിനിമയില്‍ നിന്ന് അധികം അവസരങ്ങള്‍ വന്നില്ല. എന്നാല്‍ ഇതെകുറിച്ചോര്‍ത്ത് താന്‍ വേവലാതിപ്പെടാറില്ലെന്ന് റഹ്മാന്‍ പറയുന്നു. മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നമ്മള്‍ പലതും ചെയ്യണം.

    കൃത്യമായ രീതിയില്‍ പിആര്‍ഒ വര്‍ക്ക് നടത്തണം. എന്നാല്‍ തന്റെ ഭാഗത്തു നിന്ന് അത്തരമൊരു ശ്രമം ഉണ്ടായിട്ടില്ല. പിന്നെ ഹീറോ സെറ്റിലിരിക്കുമ്പോള്‍ ചുറ്റും കൂടി നിന്ന് അയാളെ ചിരിപ്പിക്കാനായി ഫലിതങ്ങള്‍ ഉണ്ടാക്കി പറയണം. മുന്‍പ് പോയ സെറ്റിലെ കുശുമ്പ് പെരുപ്പിച്ച് പറയണം.

    എന്നാല്‍ തനിക്ക് ഇതിനൊന്നും പറ്റില്ല. ഇത്തരക്കാരുടെ വര്‍ത്തമാനങ്ങള്‍ താനും കേട്ടിട്ടുണ്ട്. ഇങ്ങനെ മറ്റുള്ളവരെ സുഖിപ്പിച്ച് കിട്ടുന്ന അവസരങ്ങള്‍ വേണ്ടന്നാണ് തീരുമാനം.

    അതുകൊണ്ടു തന്നെയാവാം മലയാളത്തില്‍ തനിക്ക് അവസരം കുറഞ്ഞതെന്നും റഹ്മാന്‍ പറയുന്നു. മലയാളത്തില്‍ നിന്ന് നല്ല കഥകള്‍ തന്നെ തേടിയെത്തുന്നില്ല. തമിഴിലും തെലുങ്കിലും സ്ഥിതി നേരെ തിരിച്ചാണ്.

    അവിടെ നിന്ന് ഒട്ടേറെ അവസരങ്ങള്‍ വരുന്നു. നാലു മലയാള സിനിമ ചെയ്യുന്നതില്‍ നിന്നു ലഭിക്കുന്നത്ര പണം തമിഴില്‍ ഒറ്റ സിനിമയില്‍ അഭിനയിക്കുന്നതിലൂടെ നേടാമെന്നും റഹ്മാന്‍.

    ആദ്യ പേജില്‍

    എനിക്കെതിരെ കളിച്ച നടന്‍: റഹ്മാന്‍

    <ul id="pagination-digg"><li class="previous"><a href="/news/12-rahman-talks-about-traffic-movie-2-aid0167.html">« Previous</a>

    English summary
    Actor Rahman said Traffic movie team avoided him from Promotional activities.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X