എനിക്കെതിരെ കളിച്ച നടന്‍: റഹ്മാന്‍

എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററുകളിലൊന്നും തന്റെ ചിത്രം പ്രത്യക്ഷപ്പെടാത്തത് വേദനിപ്പിച്ചുവെന്ന് റഹ്മാന്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈയില്‍ വന്ന് എന്റെ കയ്യും കാലും പിടിച്ചിട്ടാണ് ട്രാഫിക്കിലേയ്ക്ക് എന്റെ ഡേറ്റ് വാങ്ങിയത്. തിരക്കായിരുന്നിട്ടും ഞാന്‍ ഡേറ്റ് നല്‍കി. കഥാഗതിയെ തന്നെ നിയന്ത്രിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. എന്നിട്ടും അവര്‍ എന്നോട് നന്ദികേട് കാണിച്ചു-റഹ്മാന്‍ പറയുന്നു.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും പോസ്റ്ററുകളില്‍ ഒരിടത്തു പോലും അവര്‍ തന്നെ ഉള്‍പ്പെടുത്തിയില്ല. ഇതിന് പിന്നില്‍ ഒരു നടനാണ് കളിച്ചതെന്ന് തനിക്കറിയാമെന്നും റഹ്മാന്‍ പറയുന്നു. ആ നടനേക്കാള്‍ പ്രാധാന്യം എന്റെ കഥാപാത്രത്തിന് ലഭിക്കുമോ എന്ന പേടി കൊണ്ടാണ് അയാള്‍ ഇത് ചെയ്തത്.
ഇന്നത്തെ കാലത്ത് മലയാള സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ നമ്മള്‍ പലകാര്യങ്ങളും ചെയ്യണം. അല്ലാത്തവര്‍ ഒഴിവാക്കപ്പെടുമെന്നും റഹ്മാന്‍.
അടുത്ത പേജില്‍


Click it and Unblock the Notifications