»   » പ്രാഞ്ചിയേട്ടനു ശേഷം ഇന്ത്യന്‍ റുപ്പി

പ്രാഞ്ചിയേട്ടനു ശേഷം ഇന്ത്യന്‍ റുപ്പി

Posted By:
Subscribe to Filmibeat Malayalam
Indian Rupee
മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ പിരിച്ചു വെച്ച മീശയും അസുര അവതാരങ്ങളും സൃഷ്ടിച്ച് ബോക്‌സോഫീസ് ഹിറ്റുകള്‍ തീര്‍ത്ത രഞ്ജിത്ത് ഇപ്പോള്‍ വേറിട്ട ചിന്തകളുടെ വക്താവാണ്. രാവണപ്രഭുവില്‍ തുടങ്ങിയ സംവിധാന സപര്യ, പ്രാഞ്ചിയേട്ടനില്‍ എത്തിനില്‍ക്കുമ്പോള്‍ കുറച്ച് നല്ല ചിത്രങ്ങള്‍ രഞ്ജിത്തില്‍ നിന്നും മലയാളത്തിന് കിട്ടി, കൈയൊപ്പ്, നന്ദനം, മിഴിരണ്ടിലും, തിരക്കഥ, പാലേരിമാണിക്യം, കേരള കഫേ, പ്രാഞ്ചിയേട്ടന്‍.. ഇവയക്കിടയില്‍ കല്ലുകടി പോലെ പ്രജാപതിയും, ചന്ദ്രോത്സവവും, റോക്ക് ആന്‍ റോളും..

തന്റെതായ സിനിമയുടെ വഴിയില്‍ ആത്മവിശ്വാസത്തിന്റെ തിടമ്പേറ്റി സ്വന്തം കാപ്പിറ്റോള്‍ തിയറ്റര്‍.. നല്ല സുഹൃത്തുക്കള്‍.. പിന്നെ വലം കൈയായി സൂപ്പര്‍ സ്‌റാര്‍ മമ്മൂട്ടിയും.. പുതിയ പരിസരം ആശാവഹമാണ്, സംവിധായകനും പ്രേക്ഷകനും.

തുടര്‍ച്ചയായ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ശേഷം കാപ്പിറ്റോള്‍ നിര്‍മ്മിക്കാനിരുന്ന ഇന്ത്യന്‍ റുപ്പിയിലേക്ക് പൃഥ്വിയുടെ ആഗസ്‌റ് സിനിമ എത്തിയിരിക്കുന്നു. നന്ദനത്തിലൂടെ രഞ്ജിത്ത് പരിചയപ്പെടുത്തിയ മലയാള സിനിമയുടെ ധാര്‍ഷ്ട്യം എന്ന് അസൂയക്കാര്‍ പറയുന്ന പൃഥ്വിരാജാണ് നായകന്‍. കോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയായ അമലപോളാണ് ചിത്രത്തിലെ നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമലയുടെ ആദ്യ മലയാളചിത്രമായിരിക്കുമിത്.

നഗര ജീവിതത്തിന്റെ താളം തകിടം മറിക്കുന്ന രീതിയില്‍ നടക്കുന്ന റിയല്‍ എസ്‌റേറ്റ് ഇടപാടുകളും അതിന്റെ കണ്ണിയായി മാറുന്ന ജയപ്രകാശ് എന്ന ചെറുപ്പക്കാരന്റെ വലിയ സ്വപ്നങ്ങളും, ഇന്നല്ലെങ്കില്‍ നാളെ താനുംകോടീശ്വരനാവും എന്ന സ്വപ്നം. സമൂഹത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന വിഷയങ്ങളെ കൃത്യതയോടെ പൊക്കിയെടുത്ത് പുതുമയാര്‍ന്ന രീതിയില്‍ സിനിമ തീര്‍ക്കുന്ന രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലും ഈ അനുഭവം പ്രതീക്ഷിക്കാം.

സൗഹൃദത്തിന് ഏറെ വില നല്‍കുന്ന രഞ്ജിത്തിന്റെ പ്രൊജക്ടുകളില്‍ കൂട്ടായ്മയുടെ സാദ്ധ്യതകള്‍ വലിയ നിമിത്തമാകാറുണ്ട്. സുരേഷ് ഗോപി അതിഥി താരമായെത്തുന്നു എന്ന പ്രത്യേകതയും ഇന്ത്യന്‍ റുപ്പിക്കുണ്ട്. അച്യുതമേനോന്‍ എന്നഏറെ പ്രത്യേകതയുള്ള കഥാപാത്രമായി തിലകനും ഈചിത്രത്തിന്റെ ഭാഗമാവുന്നു. പ്രാഞ്ചിയേട്ടനിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടിനി ടോം പ്രധാന വേഷം ചെയ്യുന്നു. ഇതിന് പുറമെ പാലേരി മാണിക്യത്തിലൂടെ രഞ്ജിത്ത് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ വേറിട്ട നാടകകലാകാരന്‍മാരും സിനിമയുടെ ഭാഗമാകും.

നേരമ്പോക്കിന്റെ ഒരു സായാഹ്നം സമ്മാനിച്ച രണ്ടു വരി പാട്ടും അതിന്റെ ഈണവും പിന്‍തുടര്‍ന്നു വന്ന വഴിയിലാണ് ഇന്ത്യന്‍ റുപ്പിയുടെ സംഗീതം പിറവി കൊള്ളുന്നത്. ഷഹബാസ് അമന്റെ സംഗീതത്തില്‍ മുല്ലനേഴിയും വി.ആര്‍. സന്തോഷ്എന്ന നവാഗതനും അങ്ങിനെ ഇന്ത്യന്‍ റുപ്പിയിലെത്തുന്നു. എംജി ശ്രീകുമാറും സുജാതയും വര്‍ഷങ്ങള്‍ക്കുശേഷം കണ്‍സോളില്‍ ഒരുമിച്ച് പാടിയാണ് 'അന്തിമാന ചെമ്പടയില്‍' എന്ന ഗാനം തിരുവനന്തപുരത്ത് ഞായറാഴ്ച റിക്കോര്‍ഡ് ചെയ്തത്. ജൂലൈ അഞ്ചിന് കോഴിക്കോട് ചിത്രികരണം ആരംഭിക്കുന്ന ഇന്ത്യന്‍ റുപ്പിയുടെ ക്യാമറഎസ് കുമാറാണ്.

English summary
Director Ranjith’s new film titled ‘Indian Rupee’,is all set to start.The film would have young superstar Prithviraj doing the lead role,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam