»   » അവാര്‍ഡ് സലീമിന് അര്‍ഹതപ്പെട്ടത് മമ്മൂട്ടി

അവാര്‍ഡ് സലീമിന് അര്‍ഹതപ്പെട്ടത് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പരമ്പരാഗത രീതികളില്‍ നിന്നു വ്യതിചലിച്ചു എന്ന വാദത്തോട് തനിക്കു യോജിപ്പില്ലന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവ് സലിം കുമാറിനു മഹാരാജാസ് കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായക സങ്കല്‍പ്പങ്ങളോട് ഒട്ടും യോജിക്കാത്ത രൂപമുണ്ടായിട്ടും ഭരത് ഗോപി, പ്രേംജി, ബാലന്‍ കെ നായര്‍ എന്നിവര്‍ക്ക് അവാര്‍ഡ് കിട്ടി. ഇത്തവണത്തെ ദേശീയ അവാര്‍ഡ് സലിം കുമാറിനു അര്‍ഹതപ്പെട്ടതായിരുന്നുവെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

പടിയിറങ്ങിയ കലാലയത്തിലേയ്ക്ക് ഇരട്ട അവാര്‍ഡിന്റെ തിളക്കവുമായി തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു മഹാരാജാസിന്റെ സ്വന്തം സലിയപ്പന്‍. കലാലയാനുഭവങ്ങള്‍ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് സലിം അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയ്യടി.താന്‍ ഇവിടെ നില്‍ക്കാന്‍ കാരണം മുന്‍ പ്രിന്‍സിപ്പലായിരുന്ന ഭരതന്‍ മാസ്റ്ററുടെ അനുഗ്രഹമാണെന്നും സലിം കുമാര്‍ അനുസ്മരിച്ചു.

മഹാരാജാസിന്റെ താരങ്ങളായ അന്‍വര്‍ റഷീദ്, ബാബു രാജ്, സരയൂ, ജോണ്‍ പോള്‍, ആഷിഖ് ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Mollywood super star Mamootty said that this national award is not a deviation from the conventional pattern. Salim Kumar deserved the national award, he added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam