»   » പലരും എന്നെ അഭിനന്ദിക്കാന്‍ മടിച്ചു: സലിം കുമാര്‍

പലരും എന്നെ അഭിനന്ദിക്കാന്‍ മടിച്ചു: സലിം കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
പറവൂര്‍: ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടാന്‍ കൂട്ടായ പ്രാര്‍ഥന വേണമെന്ന് നടന്‍ സലിം കുമാര്‍.

മാല്യങ്കര എസ്എന്‍എം കോളെജ് പൂര്‍വ്വവിദ്യാര്‍ഥി സംഘടന നല്‍കിയ സ്വീകരണത്തിനിടെയാണ് സലിം കുമാര്‍ തന്റെ പഴയ സഹപാഠികളോടും അധ്യാപകരോടും അവാര്‍ഡ് കിട്ടാന്‍ പ്രാര്‍ഥിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

ഓസ്‌കാറിനെക്കുറിച്ച് പറഞ്ഞ സലിംകുമാര്‍ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ തനിക്കുണ്ടായ ചില അനുഭവങ്ങളും വേദിയില്‍ പങ്കുവച്ചു. സിനിമയില്‍ ഉന്നതങ്ങളിലുള്ള പലരും തന്നെയൊന്നു ഫോണ്‍ ചെയ്യാന്‍ പോലും മടിച്ചുവെന്ന് സലിം കുമാര്‍ വേദനയോടെ വെളിപ്പെടുത്തുകയും ചെയ്തു.

ചടങ്ങില്‍ സംസാരിച്ച പഴയ സഹപാഠികള്‍ കൂട്ടുകാരനുവേണ്ടി പ്രാര്‍ഥിയ്ക്കുമെന്ന് ഉറപ്പുനല്‍കി. അധ്യാപകര്‍ ശിഷ്യന് ഉയര്‍ച്ചയുണ്ടാകട്ടെയെന്ന് ആശംസിച്ചു. ചടങ്ങില്‍ സലിം കുമാറിന് ഉപഹാരവും നല്‍കിയിട്ടുണ്ട്.

English summary
Actor Salim Kuar asked for prayers to get Oscar award for Adaminte Makan Abu. And he also said that prominent film personalities hesitated to congratulate him after Nationa award announcement.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam