ഹായ്...ചട്ടക്കാരിയും വരുന്നു

1974ല്‍ നിര്‍മ്മിച്ച ഈ ചിത്രത്തെ കുറിച്ച് കേട്ടതേ പ്രേക്ഷകന്‍ കോരിത്തരിച്ചു. ആ തരിപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സുരേഷ്‌കുമാര്‍. മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടറായിരുന്ന കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്തതായിരുന്നു ലക്ഷ്മിയും മോഹനും നായിക നായകന്‍മാരായ ചട്ടക്കാരി.
ചൂടന്‍ നോവലുകള്‍ കൊണ്ട് മലയാളക്കരയെ ഒരുകാലത്ത് കോരിത്തരിപ്പിച്ച പമ്മന്റെ കഥ തോപ്പില്‍ഭാസി തിരക്കഥയാക്കിയ ചട്ടക്കാരി അക്കാലത്ത് മലയാളിക്ക് അത്ര പരിചയമില്ലാത്ത ജീവിതപരിസരമാണ് കാണിച്ചുകൊടുത്തത്. മുട്ടോളമെത്താത്ത സ്ലീവ്‌ലെസ് ഫ്രോക്കും ഇംഗ്‌ളീഷ് വാക്കുകള്‍ കയറിയിറങ്ങുന്ന മലയാള പ്രയോഗവും മദ്യവും പ്രത്യേക ഭക്ഷണവുമൊക്കെയായി സ്ത്രീ ഇടപെടലുകളുടെ അധീശത്വം പറഞ്ഞ ആംഗ്ലോ ഇന്ത്യന്‍ ജീവിതപരിസരം.
ചട്ടക്കാരികളുടെ ജീവിതം. സ്ത്രീപുരുഷബന്ധങ്ങളിലെ സ്വാതന്ത്യ്രങ്ങള്‍ തുറന്നുകൊടുത്ത പരിസരങ്ങളില്‍ ശരീര കാമനകളുടെ വികാരവിചാരങ്ങള്‍ ജൂലിയിലൂടെ മാറ്റിമറിച്ച ചട്ടക്കാരിയുടെ കഥ കേരളത്തിന്റെ അക്കാലത്തെ യുവതലമുറ ഏറെ ആസ്വദിച്ചിരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications