വരുന്നത് ചൂടന്‍ ചിത്രങ്ങളുടെ പരമ്പര

മഞ്ഞിലാസിന്റെ ബാനറില്‍ എംഒ ജോസഫായിരുന്നു ചിത്രം നിര്‍മ്മിച്ചത്. നീലത്താമരയും രതിനിര്‍വേദവും നല്കിയ സാമ്പത്തിക സുരക്ഷിതത്വം സുരേഷ്‌കുമാറിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കയാണ്. ഭരതന്‍,പത്മരാജന്‍ ചിത്രങ്ങള്‍ റീമേക്കിനു കിട്ടാനുള്ള സാദ്ധ്യതമങ്ങിയപ്പോള്‍ ചട്ടക്കാരിയെ കണ്ടെത്തുകയായിരുന്നു.
മറ്റൊരു പ്രത്യേകത ചട്ടക്കാരിയുടെ സംവിധായകനായിരുന്ന കെ.എസ്.സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത് എന്നതാണ്. ചട്ടക്കാരി ഇതിനുമുമ്പ് ജൂലി എന്ന പേരില്‍ കന്നഡത്തിലും മിസ് പ്രേമകഥ എന്നപേരില്‍ തെലുങ്കിലും നിര്‍മ്മിച്ചിരുന്നു.
ഏതായാലും സുരേഷ്‌കുമാറിന്റെ പുതിയ പരീക്ഷണങ്ങള്‍ കേരളക്കരയെ ഉഷ്ണമേഖലയാക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അവളുടെ രാവുകള്‍, രാസലീല, ഇണയെത്തേടി, തമ്പുരാട്ടി, തുടങ്ങിയ എല്ലാ കാറ്റഗറിയിലുംപെട്ട ചൂടന്‍ ചിത്രങ്ങള്‍ പണിപ്പുരയിലാണ്.
പുതിയ കൗമാരങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നിപ്പിച്ച ആ പഴയ യൗവനസ്മരണകളുടെ തിരിച്ചുവരവ് യുവതലമുറയെ എങ്ങനെ ബാധിയ്ക്കുമെന്നാണാണ് ഇനി കണ്ടറിയേണ്ടത്.
മുന്‍പേജില്‍
ഹായ്...ചട്ടക്കാരിയും വരുന്നു


Click it and Unblock the Notifications











