»   » കളത്തില്‍ ആവേശം പടര്‍ത്തി മോഹന്‍ലാല്‍

കളത്തില്‍ ആവേശം പടര്‍ത്തി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Kerala Strikers
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പാലസ് ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീം കേരള സ്ട്രൈക്കേഴ്‌സിനായി സൂപ്പര്‍ താരം മോഹന്‍ലാല്‍ പരിശീലനം കാണാന്‍ ആരാധകരുടെ തിരക്ക്.

ഈ സീസണില്‍ അരങ്ങേറുന്ന കേരള സ്ട്രൈക്കേഴ്‌സിന്റെ പരിശീലന ക്യാംപ് ചൊവ്വാഴ്ച ആരംഭിച്ചിരുന്നെങ്കിലും ലാല്‍ ബുധനാഴ്ചയോടെയാണ് പരിശീലനത്തിനെത്തിയത്. ടീം നായകനും സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാല്‍ പരിശീലനത്തിനെത്തിയതറിഞ്ഞു ജനങ്ങളും തിക്കിത്തിരക്കി.

പച്ചനിറത്തിലുള്ള ടീം ജഴ്‌സിയണിഞ്ഞെത്തിയ ലാലും ടീമംഗങ്ങളും നെറ്റ്‌സില്‍ ബാറ്റിംഗിലും ബൗളിംഗിലും പരിശീലനം നടത്തി. കോച്ച് പങ്കജ് ചന്ദ്രസേനനന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിശീലനത്തില്‍ മോഹന്‍ലാലിനൊപ്പം കലാഭവന്‍ പ്രജോദ്, സൈജുകുറുപ്പ്, നിഖില്‍, മണിക്കുട്ടന്‍, വിവേക്, ബിനീഷ് കോടിയേരി, വിനു മോഹന്‍, എന്നിവരും ടീം മാനേജര്‍ ഇടവേള ബാബുവും ഉണ്ടായിരുന്നു. മൂന്നു മണിയോടെയാണ് ലാലും സംഘവും മടങ്ങിയത്.

ഹൈദരാബാദില്‍ ഈ മാസം 21 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ തന്നെ എതിരാളികളെ തോല്‍പ്പിക്കുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് പരിശീലനം നടത്തുന്നതെന്ന് ടീം ഉടമകളിലെരാളായ ലിസി പ്രിയദര്‍ശന്‍ പറഞ്ഞു.

നിലവിലുള്ള ജേതാക്കളായ ചെന്നൈ റൈനോസാണ് ആദ്യമത്സരത്തിലെ എതിരാളികള്‍. 22 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഹീറോസ് എതിരാളികള്‍. ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാനാണ് മുംബൈ ഹീറോസിന്റെ ക്യാപ്റ്റന്‍.

English summary
It was like going back to the school for megastar Mohanlal and company, when they sat in the cricket classroom on Wednesday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X