»   » പ്രണയമുണ്ട് പക്ഷേ വിവാഹം ഇപ്പോഴില്ല ശ്വേത

പ്രണയമുണ്ട് പക്ഷേ വിവാഹം ഇപ്പോഴില്ല ശ്വേത

Posted By:
Subscribe to Filmibeat Malayalam
Shweta Menon
വിവാഹവാര്‍ത്ത സത്യമല്ലെന്ന് നടി ശ്വേത മേനോന്‍. എ്ന്നാല്‍ പ്രണയമുണ്ടെന്നകാര്യം ശ്വേത സമ്മതിച്ചു. വിവാഹവാര്‍ത്തകളെത്തുടര്‍ന്ന് വിവരങ്ങളറിയാന്‍ സമീപിച്ച ഒരു മാധ്യമത്തോടെയാണ് ശ്വേത വിവാഹം ഇപ്പോഴില്ലെന്ന കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ മുംബൈയിലെ മാധ്യമപ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോനും താനുമായി പ്രണയത്തിലാണെന്നകാര്യം ശ്വേത സമ്മിച്ചു. ശ്വേതയുടെ വിവാഹം മെയ് 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് നിഷേധിക്കുന്ന ശ്വേത ചോദിക്കുന്നത് താന്‍ നാട്ടില്‍ തിരിച്ചെത്തുക ജൂണ്‍ 2ന് മാത്രമാണ് പിന്നെയങ്ങനെ 18ന് കല്യാണം നടത്തുമെന്നാണ്. ഒരു സ്‌റ്റേജ്‌ഷോയ്ക്കായി ഇപ്പോള്‍ അ്‌മേരിക്കയിലാണ് താരമുള്ളത്.

പ്രണയത്തിലാണെങ്കിലും ഉടന്‍ വിവാഹിതരാവാന്‍ തങ്ങള്‍ക്ക് പദ്ധതിയൊന്നുമില്ലെന്നും ശ്വേത വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രണയത്തിന്റെ കാര്യം താന്‍ ഒളിച്ചുവെച്ചിട്ടില്ലെന്നും ശ്വേത പറയുന്നു.

പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ കൊച്ചുമകനാണ് ശ്രീവല്‍സന്‍ മേനോന്‍. മുംബൈയില്‍ ഒരു മാഗസിനില്‍ ജോലിചെയ്യുകയാണ് ഇദ്ദേഹം.

English summary
The hottest heroine in Malayalam Shweta Menon is in love. Shweta agreed the news about her love relation with Sreevalsan Menon a Mumbai based media personnel. But she said that they dont have a plan to marry now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X