»   » പ്രിയാമണി തരുണിനെ വിവാഹംചെയ്യുന്നു?

പ്രിയാമണി തരുണിനെ വിവാഹംചെയ്യുന്നു?

Posted By:
Subscribe to Filmibeat Malayalam
Priyanmani and Tarun
പ്രിയാമണി തെന്നിന്ത്യന്‍ സിനിമയുടെ ഒരു ഗോസിപ്പ് കേന്ദ്രമാണ്, പ്രിയയൊന്ന് അനങ്ങിയാല്‍ അത് വാര്‍ത്തയാണ്, അത് അഭിനയജീവിതത്തിലായാലും ശരി വ്യക്തിജീവിതത്തിലായാലും ശരി.

ഇതിനും മുമ്പും പ്രിയാമണി പ്രണയത്തിലാണെന്നും വിവാഹം കഴിയ്ക്കാന്‍ പോകുന്നുവെന്നും പല വാര്‍ത്തകളും വന്നിട്ടുണ്ട്. ഇവയില്‍ ഏറ്റവും പുതിയ വാര്‍ത്തയില്‍ തെലുങ്ക് നടന്‍ തരുണ്‍ ആണ് നായകന്‍.

ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്ന കരാറുകള്‍ എല്ലാം കഴിഞ്ഞാല്‍ ഉടന്‍തന്നെ തരുണുമായുള്ള വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2007ലാണ് ഇവര്‍ ഒരുമിച്ച് നവ വസന്തം എന്ന ചിത്രത്തില്‍ അഭിനയിച്ചത്.

ഇവരുടെ പ്രണയവാര്‍ത്തകള്‍ മുമ്പേതന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ അന്നെല്ലാം ഇരുവരും പറഞ്ഞത് തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമേയുള്ളുവെന്നാണ്. എന്നാല്‍ ഈ സൗഹൃദം പ്രണമായി മാറിയെന്നും അതുടന്‍ വിവാഹത്തില്‍ കലാശിയ്ക്കുമെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

തരുണിനൊപ്പം ആരതി അഗര്‍വാള്‍ എന്ന നടിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഈ ഗോസിപ്പുകള്‍ പ്രചിരിച്ച് തുടങ്ങിയപ്പോള്‍ തരുണിന്റെ അമ്മ രംഗത്തെത്തുകയും ആരതിയെ ഇഷ്ടമല്ലെന്ന് തുറന്നടിയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് പൃഥ്വിരാജ്, വിശാല്‍, രാജ, ജഗപതി ബാബു എന്നിങ്ങനെ ഒരുമിച്ചഭിനയിച്ച എല്ലാ നടന്മാര്‍ക്കൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ പ്രിയാമണിയുടെ പേരും സജീവമായിരുന്നു.

ഇതുപോലെതന്നെ ഇതും വെറുമൊരു ഗോസിപ്പാണോ അതോ സംഗതി വിവാഹത്തിലെത്തുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam