twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിലിം ചേംബറിന്റെ വിലക്ക് അംഗീകരിക്കാനാവില്ല:ശ്രീനി

    By Ajith Babu
    |

    Sreenivasan
    സിനിമാ താരങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിയ്ക്കാനാവില്ലെന്ന് നടന്‍ ശ്രീനിവാസന്‍.

    വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇത്തരം വിലക്കുകള്‍. മോശമായ സിനിമകളിറക്കിയിട്ട് ഓടുന്നില്ലെന്നു പറയുന്നതില്‍ അര്‍ഥമില്ല. സിനിമ ഓടാത്തതിന്റെ പേരിലാണു വിലക്കുകള്‍. സംഘടനകളുടെ തലപ്പത്തു മോശപ്പെട്ട ആള്‍ക്കാര്‍ കടന്നുകൂടിയിട്ടുണ്ട്. ഇത്തരക്കാരെ ഒഴിവാക്കാതെ സിനിമ രക്ഷപ്പെടില്ല.

    വിലക്കുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചു ഗവേഷണം നടത്തുകയാണു ചില ഭാരവാഹികള്‍. സജീവമായി സിനിമാ രംഗത്തുള്ളവരോട് ഇത്തരക്കാര്‍ക്ക് അസൂയയാണ്.നൂറു സിനിമകളില്‍ 99 എണ്ണവും പരാജയപ്പെടുകയാണ്.

    ടെലിവിഷന്‍ വന്നാല്‍ സിനിമ നശിക്കും എന്ന് പണ്ടേ ആശങ്കയുണ്ടായിരുന്നു. യുഎസില്‍ സ്പില്‍ബര്‍ഗ് പോലുള്ള വ്യക്തികള്‍ നല്ല സിനിമ എടുത്ത് ആളുകളെ തിയേറ്ററുകളില്‍ എത്തിച്ചു. അതേപോലെ ആളുകള്‍ കാണുന്ന സിനിമ ഉണ്ടാക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.

    സംഘടനയുടെ നിലപാടിനെതിരെ നിന്നതുകൊണ്ടാണു തിലകനെ പുറത്താക്കിയത്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ തിലകന്‍ അവതരിപ്പിക്കേണ്ട റോള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കും. എന്നാല്‍ സംഘടന വേണ്ടെന്നു പറഞ്ഞാല്‍ ഒന്നും ചെയ്യാനാവില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

    ഫിലിം ചേംബര്‍ വിലക്കിനെ അനുകൂലിച്ച് രംഗത്തെത്തിയ സുരേഷ് ഗോപിയുടെ നിലപാടുകളെ തള്ളിക്കളയുന്ന തരത്തിലാണ് ശ്രീനി പ്രതികരിച്ചിരിയ്ക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X