കുഞ്ചാക്കോയും റെഡ് ചില്ലീസും തിയറ്ററുകളിലേക്ക്
ഒരു ശ്രീനിവാസന്‍ ചിത്രം, അതും നല്ലൊരു കുടുംബ കഥ, സിനിമ ഹിറ്റാവാന്‍ അത് ധാരാളം. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ശ്രീനിയ്‌ക്ക് പ്രത്യേക മിടുക്ക് തന്നെയാണുള്ളത്. ശ്രീനിയുടെ ഏറ്റവും പുതിയ ചിത്രമായ മകന്റെ അച്ഛന്‍ പതുക്കെയാണ് തുടങ്ങിയതെങ്കിലും ചിത്രം ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോള്‍ മറ്റൊരു ശ്രീനി ചിത്രവും റിലീസിന് തയാറായിക്കഴിഞ്ഞു. ഹരിദാസ് കേശവന്‍ സംവിധാനം ചെയ്യുന്ന കഥ സംവിധാനം കുഞ്ചാക്കോ ഫെബ്രുവരി 13ന് തിയറ്ററുകളിലെത്തും. ശ്രീനിയുടെ ഭാഗ്യനായികയായി മാറിയ മീന തന്നെയാണ് കുഞ്ചാക്കോയിലെയും നായിക.
കുഞ്ചാക്കോയോട് ഏറ്റുമുട്ടാനെത്തുന്നത് വലന്റൈന്‍ ദിനമായ ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തുന്ന റെഡ് ചില്ലീസാണ്. 2009ലെ മോഹന്‍ലാലിന്റെ ആദ്യചിത്രമായ റെഡ് ചില്ലീസ് 80 തിയറ്ററുകളില്‍ റിലീസ് ചെയ്യും.
ഷാജി കൈലാസിന്റെ സംവിധാന മേല്‍നോട്ടത്തിലെത്തുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തെ ലാല്‍ ആരാധകര്‍ വമ്പന്‍ പ്രതീക്ഷകളോടെയാണ് വരവേല്‌ക്കുന്നത്.


Click it and Unblock the Notifications











