»   » യുട്യൂബ്‌ ട്വന്റ്‌20യ്‌ക്ക്‌ വിനയായേയ്‌ക്കും

യുട്യൂബ്‌ ട്വന്റ്‌20യ്‌ക്ക്‌ വിനയായേയ്‌ക്കും

Subscribe to Filmibeat Malayalam
Twenty20
വ്യാജ സിഡിയ്‌ക്ക്‌ പിന്നാലെ ഇന്റര്‍നെറ്റും ചലച്ചിത്രമേഖലയ്‌ക്ക്‌ വിനയാകുന്നു. പുറത്തിറങ്ങുന്ന പുതിയ ചിത്രങ്ങളുടെ വ്യാജ സിഡികള്‍ പ്രചരിക്കുന്നതിനൊപ്പം തന്നെ ഇന്റര്‍നെറ്റിലും പല ചിത്രങ്ങളും അനധികൃതമായി പ്രചരിക്കുകയാണ്‌.

അടുത്തിടെ പുറത്തിറങ്ങിയ അമ്മയുടെ താരനിബിഢ ചിത്രം ട്വന്റി ട്വന്റിയ്‌ക്കും നെറ്റ്‌ പൈറസി വിനയാവുകയാണ്‌. യു ട്യൂബ്‌ ഉള്‍പ്പെടെയുള്ള വീഡിയോ പ്രൊവൈഡിങ്‌ വെബ്‌സൈറ്റുകളില്‍ സിനിമ ലഭ്യമായിത്തുടങ്ങി.

കഴിഞ്ഞ ദിവസമാണ്‌ ട്വന്റി20 പൂര്‍ണമായും യുട്യൂബില്‍ പ്രദര്‍ശനത്തിനെത്തിയത്‌. പത്തുമിനിറ്റ്‌ ദൈര്‍ഘ്യമുള്ള 17 ഭാഗങ്ങളായിട്ടായിരുന്നു അദ്യം ചിത്രം യുട്യൂബില്‍ വന്നത്‌. രണ്ടായിരത്തോളമാളുകള്‍ ഇതു കണ്ടുകഴിഞ്ഞുവെന്ന്‌ സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രസിദ്ധീകരിച്ച്‌ മണിക്കൂറിനുള്ളില്‍ത്തന്നെ ചിത്രം യുട്യൂബില്‍ നിന്നും പിന്‍വലിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഈ സമയത്തിനുള്ളില്‍ത്തന്നെ പലരും ചിത്രം ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടുണ്ടാകാം. ചിത്രത്തിന്റെ തിയേറ്റര്‍പ്രിന്റല്ലാത്ത സിഡികളും കാസറ്റുകളും പുറത്തിറക്കാന്‍ ഇത്‌ ഇടവരുത്തിയേയ്‌ക്കും.

ചിത്രം റിലീസ്‌ ചെയ്‌ത ആ ആഴ്‌ചയില്‍ത്തന്നെ വ്യാജ സിഡികളും പുറത്തിറങ്ങിയിരുന്നു. ഉന്നത നിലവാരമുള്ള ക്യാമറ ഉപയോഗിച്ച്‌ ചിത്രം പകര്‍ത്തിയതുകൊണ്ടുതന്നെ വ്യാജ സിഡിയ്‌ക്ക്‌ ആവശ്യക്കാരമേറെയുണ്ട്‌. ഇതിനിടെയാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റുവഴിയുള്ള പ്രദര്‍ശനവും ചിത്രത്തിന്‌ വിനയാകുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam