»   » ഐ.വി.ശശിയുടെ മൊണാലിസ

ഐ.വി.ശശിയുടെ മൊണാലിസ

Posted By:
Subscribe to Filmibeat Malayalam

ഐ.വി.ശശിയുടെ മൊണാലിസ
ഡിസംബര്‍ 01, 2000

മലയാളത്തിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഐ.വി.ശശി ഗീതു മോഹന്‍ദാസിനെ നായികയാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് മൊണാലിസ.

ആള്‍ക്കൂട്ടത്തിന്റെ സംവിധായകന്‍ എന്നറിയപ്പെടുന്ന ഐ.വി.ശശി മൊണാലിസയിലൂടെ വ്യത്യസ്തമായ കഥയാണ് പറയുന്നത്. ബാലതാരമായി മലയാള സിനിമയിലെത്തിയ വിനീത്കുമാര്‍ നായകനായ ഈ ചിത്രം ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കൗമാരപ്രണയത്തിന്റെ കഥയാണ്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണി ഷൊര്‍ണൂരാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി ഇഷ്യസ് ഈണം പകര്‍ന്നിരിക്കുന്നു. മനു ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ.പ്രദീപ് നിര്‍മ്മിക്കുന്ന മൊണാലിസയുടെ ഛായാഗ്രഹണം ജയാനന്‍ വിന്‍സെന്റും എഡിറ്റിംഗ് മുരളി നാരായണനും നിര്‍വഹിക്കുന്നു.

സുധീഷ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ് മാമുക്കോയ, നവാസ്, അനു ആനന്ദ്, അംബിക, പൊന്നമ്മ ബാബു, ധന്യ തുടങ്ങിയവരാണ് മൊണാലിസയിലെ മറ്റ് അഭിനേതാക്കള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X