സത്യന്റെയും അനില്‍ബാബുവിന്റെയും ചിത്രങ്ങളില്‍ ജയറാം
സത്യന്റെയും അനില്‍ബാബുവിന്റെയും ചിത്രങ്ങളില്‍ ജയറാം
ഡിസംബര്‍ 01, 2001
സത്യന്‍ അന്തിക്കാടും അനില്‍ ബാബുവും സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ജയറാം നായകനാവുന്നു.
കൊച്ചുകൊച്ചുസന്തോഷങ്ങള്‍ക്കു ശേഷം പുതിയ ചിത്രത്തിലൂടെ ഒന്നിക്കുകയാണ് സത്യന്‍ അന്തിക്കാടും ജയറാമും. ശ്രീനിവാസനാണ് തിരക്കഥയെഴുതുന്നത്. അശ്വതി സിനിമയുടെ ബാനറില്‍ ഗിരീഷ് വൈക്കം ചിത്രം നിര്‍മിക്കുന്നു.
പട്ടാഭിഷേകത്തിനു ശേഷം അനില്‍ബാബുവിന്റെ ചിത്രത്തില്‍ നായകാവുകയാണ് ജയറാം. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും അനില്‍കുമാര്‍ അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications