twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്ഭുതം സൃഷ്ടിക്കാന്‍ ജയരാജ്

    By Staff
    |

    അത്ഭുതം സൃഷ്ടിക്കാന്‍ ജയരാജ്
    ഡിസംബര്‍ 1, 2005

    പത്ത് മണിക്കൂറിനുള്ളില്‍ ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുക- ഡിസംബറിലെ ഒരു ദിവസം കൊച്ചിയില്‍ ജയരാജ് ആ അത്ഭുതം സൃഷ്ടിക്കും. സിനിമയുടെ പേരും അത്ഭുതം എന്നായിരിക്കും.

    ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ചിത്രത്തിനു വേണ്ടി പത്ത് മണിക്കൂറിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജയരാജ്. ഒരു പക്ഷേ ലോക സിനിമയില്‍ തന്നെ ഇത് ആദ്യസംഭവമായിരിക്കും.

    ദയാവധത്തെ കുറിച്ചുള്ള ഈ ചിത്രം ജയരാജിന്റെ നവരസ പരമ്പരയിലെ നാലാമത്തെ ചിത്രമാണ്. ശാന്തം, കരുണം, ബീഭത്സം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അത്ഭുതം. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മകള്‍ക്ക് എന്ന ചിത്രത്തിനു ശേഷം സുരേഷ്ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുന്നു.

    ചിത്രത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും സംഭാഷണങ്ങളുണ്ടാവും. മലയാളി താരങ്ങള്‍ക്കു പുറമെ ഹോളിവുഡ് നടീനടന്‍മാരും അണിനിരക്കുന്ന ഈ ചിത്രം കേരളത്തിനൊപ്പം വിദേശരാജ്യങ്ങളിലും ഒരേ സമയം റിലീസ് ചെയ്യാനാണ് തീരുമാനം.

    ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ വാര്യര്‍ കാന്‍സര്‍ രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിച്ചു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.

    ഫ്ലോറിഡയിലെ ടെറി ഷിയാവോയുടെ ദയാവധ ഹര്‍ജി കോടതി അനുവദിച്ച സംഭവമാണ് ഈ സിനിമയുടെ പ്രമേയത്തിന് പ്രചോദനമായത്. ജയരാജിന്റെ പല ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ചിട്ടുള്ള മാടമ്പ് കുഞ്ഞുക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X