മധു സജീവം
മധു സജീവം
ഡിസംബര്‍ 1, 2005
ഒരു ഇടവേളക്കു ശേഷം സിനിമാരംഗത്തു തിരിച്ചെത്തി നടന്‍ മധു ഇപ്പോള്‍ ഏറെ സജീവമാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച മധുവിനെ തേടി പുതിയ അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
മമ്മൂട്ടി ചിത്രം തസ്കരവീരനിലും മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ച മധു കലാഭവന്‍ മണി നായകനായ ബെന്‍ ജോണ്‍സണിലും ശ്രദ്ധേയമായ വേഷം ചെയ്തു. മധു ഇപ്പോള്‍ അഭിനയിക്കുന്നത് സുരേഷ് ഗോപി ചിത്രം രാഷ്ട്രത്തിലാണ്.
തസ്കരവീരനില്‍ മമ്മൂട്ടിയുടെ മുത്തച്ഛാനായും നരനില്‍ മോഹന്‍ലാലിന്റെ വളര്‍ത്തച്ഛനായും അഭിനയിച്ച മധു രാഷ്ട്രത്തില്‍ സുരേഷ് ഗോപിയുടെ അച്ഛനായാണ് അഭിനയിക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന തൊമ്മിച്ചന്റെ അപ്പന്‍ മാളിയേക്കല്‍ ഔസേപ്പച്ചന്‍. ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപം. ജനപ്രിയനായ രാഷ്ട്രീയനേതാവ്. വളരെ ശ്രദ്ധേയമായ വേഷമാണ് ഈ ചിത്രത്തില്‍ മധുവിന് ലഭിച്ചിരിക്കുന്നത്.
മധു അഭിനയിക്കുന്ന മറ്റൊരു ചിത്രം നവാഗതനായ ജോസ് നെട്ടയം സംവിധാനം ചെയ്യുന്ന ബാല്യം ആണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ജഗന്നാഥവര്‍മ, കെ.പി.എ.സി.ലളിത, താരാചന്ദ്രന്‍, ലിസി ജോസ്, റിയ, ശംഭു, സൂര്യ, അമ്പിളി തുടങ്ങിയവരും ഈ ചിത്രത്തില്‍ മധുവിനോടൊപ്പം അഭിനയിക്കുന്നു.


Click it and Unblock the Notifications