ഷാജിയുടെ സഹായി ശരത് സംവിധായകനാകുന്നു

By Staff

ഷാജിയുടെ സഹായി ശരത് സംവിധായകനാകുന്നു
ഡിസംബര്‍ 02, 2000

ഷാജി.എന്‍. കരുണിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ആര്‍.ശരത് സ്വതന്ത്ര സംവിധായകനാകുന്നു.

സായാഹ്നം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം മുളന്തുരുത്തിയില്‍ ആരംഭിച്ചു. സായാഹ്നത്തിന്റെ കഥയും ശരത്തിന്റേതാണ്. നാടകവേദിയില്‍ പ്രശസ്തനായ ഒ.മാധവനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രമ്യാ നമ്പീശന്‍ എന്ന പുതിയ നായികയെ ശരത് തന്റെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മധുപാല്‍, ഇബ്രാഹിംകുട്ടി, അലക്സ് കടവില്‍, ഇന്ദ്രന്‍സ്, വെള്ളയമ്പലം ഗോപാലകൃഷ്ണന്‍, ശാരി, ജോമോള്‍, ഗോമതി മഹാദേവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സായാഹ്നത്തിന്റെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനും എഡിറ്റിംഗ് ബീനാപോളും നിര്‍വഹിക്കുന്നു. ശരത്, ഇ.വി.ശ്രീധരന്‍, ടി.പി.ദേവരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കൃഷ്ണകുമാര്‍ ഈണം പകര്‍ന്നിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X