ജോസ് തോമസിന്റെ യൂത്ത് ഫെസ്റിവല്‍
ജോസ് തോമസിന്റെ യൂത്ത് ഫെസ്റിവല്‍
ഡിസംബര്‍ 02, 2003
ഫിഫ്റ്റി ഫിഫ്റ്റിക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥും ജിഷ്ണുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യൂത്ത് ഫെസ്റിവല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കമലിന്റെ ഹിറ്റ് ചിത്രമായ നമ്മളിലൂടെ സിനിമയില്‍ തുടക്കമിട്ട സിദ്ധാര്‍ഥും ജിഷ്ണുവും അരങ്ങേറ്റ ചിത്രത്തിന് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നത് യൂത്ത് ഫെസ്റിവലിലാണ്. നമ്മളിലൂടെ അരങ്ങേറിയ മറ്റൊരു താരം കൂടി ഈ ചിത്രത്തിലുണ്ട്- ഭാവന. യൂത്ത് ഫെസ്റിവലിലെ നായിക ഭാവനയാണ്.
ഇരട്ടനായകര്‍ പ്രത്യക്ഷപ്പെടുന്ന തുടര്‍ച്ചയായ ജോസ് തോമസിന്റെ മൂന്നാമത്തെ ചിത്രമാണ് യൂത്ത് ഫെസ്റിവല്‍. ജോസ് തോമസിന്റെ സ്നേഹിതനില്‍ കുഞ്ചാക്കോ ബോബനും കൃഷ്ണയുമായിരുന്നു നായകന്‍മാര്‍. തുടര്‍ന്ന് ഒരുക്കിയ ഫിഫ്റ്റി ഫിഫ്റ്റിയില്‍ സഹോദരന്‍മാരായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകരാക്കി. ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
യൂത്ത് ഫെസ്റിവലിന്റെ രചന വി. സി. അശോകാണ് നിര്‍വഹിക്കുന്നത്. ജോസ് തോമസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരിയില്‍ മൂന്നാറില്‍ തുടങ്ങും.


Click it and Unblock the Notifications