അത്ഭുതലോകം തീര്‍ക്കുന്ന അത്ഭുതദ്വീപ്

By Staff

അത്ഭുതലോകം തീര്‍ക്കുന്ന അത്ഭുതദ്വീപ്
ഡിസംബര്‍ 2, 2004

മലമ്പുഴയില്‍ ഒരു അത്ഭുതലോകം ഒരുങ്ങിയിരിക്കുകയാണ്. വാമനപുരി എന്നാണ് ആ അത്ഭുതലോകത്തിന്റ പേര്. കൊട്ടാരവും മഹാരാജാവും പരിവാരങ്ങളുമായി ഒരുങ്ങിയിരിക്കുന്ന വാമനപുരിയിലെ അത്ഭുതത്തിന് മുന്നൂറിലേറെ കുള്ളന്‍മാരും ഒത്തപൊക്കമുള്ള ഏതാനും സുന്ദരിമാരും മാറ്റുകൂട്ടുന്നു.

വിനയന്റെ അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മലമ്പുഴ വാമനപുരി എന്ന അത്ഭുതലോകമായി മാറിയിരിക്കുന്നത്. 30 ലക്ഷത്തിലധികം രൂപ മുടക്കിയാണ് മലമ്പുഴയില്‍ വാമനപുരി തീര്‍ത്തിരിക്കുന്നത്. കലാസംവിധായകനായ മുത്തുരാജാണ് വാമനപുരിയുടെ സൃഷ്ടിക്ക് പിന്നില്‍.

മുന്നൂറിലേറെ കള്ളന്‍മാര്‍ അഭിനയിക്കുന്നുവെന്നതിന്റെ പേരില്‍ ലോകസിനിമയില്‍ തന്നെ അപൂര്‍വസംഭവമാവാന്‍ പോവുന്ന അത്ഭുതദ്വീപിന്റെ ചിത്രീകരണം മലമ്പുഴയില്‍ നടന്നുവരികയാണ്.

പുരുഷന്‍മാരെല്ലാം കുള്ളന്‍മാരും സ്ത്രീകള്‍ ഒത്തപ്പൊക്കമുള്ളവരുമാണെന്നതാണ് വാമനപുരി എന്ന അത്ഭുതദ്വീപിന്റെ പ്രത്യേകത. ഇവിടത്തുകാര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ല. വാമനപുരിയിലെ മഹാരാജാവ് വാമനതമ്പുരാണ് രണ്ട് ഭാര്യമാരും അഞ്ച് പെണ്‍മക്കളുമുണ്ട്.

പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെ വിവാഹനിശ്ചയം രാജാവ് ഗംഭീരമായി തന്നെ നടത്താനൊരുങ്ങുകയാണ്. മഹാരാജാവിന്റെ അനന്തിരവനും യുവരാജാവുമായ ഗജേന്ദ്രനുമായാണ് മൂത്ത രാജകുമാരിയുടെ വിവാഹം ഉറപ്പിക്കാന്‍ പോവുന്നത്. വിവാഹനിശ്ചയം നടക്കാന്‍ പോവുന്ന ദിവസം യാദൃശ്ചികമായി ഒരു കപ്പല്‍ ആ ദ്വീപില്‍ ചെന്നുപെട്ടു.

യാത്രക്കിടയില്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ആ കപ്പല്‍ ആ ദ്വീപിലെത്തിയത്. അഞ്ച് ചെറുപ്പക്കാരാണ് ആ ദ്വീപിലുണ്ടായിരുന്നത്. അവരെ കണ്ടപ്പോള്‍ പിശാചെന്ന് പറഞ്ഞ് കുള്ളന്‍മാര്‍ ആക്രമണം തുടങ്ങി. രണ്ട് പേര്‍ ആക്രമണത്തില്‍ മരിച്ചു. ഇതിനിടെ ചെറുപ്പക്കാരെത്തിയ വിവരം അറിഞ്ഞ് മഹാരാജാവ് ഇടപെട്ടു. തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് അത്ഭുതദ്വീപിന്റെ കഥ മുന്നോട്ടുപോവുന്നത്.

ദ്വീപില്‍ ചെന്നുപെടുന്ന ചെറുപ്പക്കാരായ പൃഥ്വിരാജ്, ജഗതി, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് അഭിനയിക്കുന്നത്. വാമനപുരം മഹാരാജാവായും ജഗതി ചിത്രത്തില്‍ വേഷമിടുന്നു. ജഗതിക്ക് ചിത്രത്തില്‍ ഇരട്ടവേഷമാണ്. യുവരാജാവ് ഗജേന്ദ്രനായി പക്രുവാണ് അഭിനയിക്കുന്നത്.

മുംബൈ മോഡല്‍ മല്ലികാ കപൂറാണ് നായിക. തിലകന്‍, വെട്ടൂര്‍ പുരുഷന്‍, സാജന്‍ സാഗരിക, ബിന്ദു പണിക്കര്‍, കല്പന, പൊന്നമ്മ ബാബു, സോണിയ തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നു. ഗള്‍ഫ് ലെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. എ. ഫിലിപ്പോസ്, ടി. കെ. അപ്പുക്കുട്ടന്‍, സിദ്ദു പനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X