അക്ബറിന്റെ ചിത്രത്തില്‍ പൃഥ്വി
അക്ബറിന്റെ ചിത്രത്തില്‍ പൃഥ്വി
ഡിസംബര്‍ 2, 2004
ഇരട്ടസംവിധായരായ അക്ബര്‍ ജോസിലെ അക്ബര്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു.
അബോര്‍ഷനെതിരായ പ്രചാരണം ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രമാണിത്. കെ. ഗിരീഷ്കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി മറ്റ് സംവിധായകര്‍ സിനിമയെടുക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് അക്ബര്‍ ഈ ചിത്രമൊരുക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നത്. വിനയന്റെ അത്ഭുതദ്വീപ് മാത്രമാണ് പൃഥ്വിരാജിന് കൈയിലുള്ള ഏക ചിത്രം. പത്മകുമാര്‍ പൃഥ്വിരാജിനെ നായകനാക്കി വര്‍ഗം എന്നൊരു ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പിന്നീട് ഈ പ്രൊജക്ട് ഉപേക്ഷിച്ചിരുന്നു. അങ്ങനെ വിനയന്‍ ഒഴികെ ഒരു സംവിധായകനും പൃഥ്വിയെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് അക്ബര്‍ തന്റെ പുതിയ പ്രൊജക്ടിനെ പറ്റി അറിയിച്ചിരിക്കുന്നത്.
ഇരട്ടസംവിധായകരായ അക്ബര്‍ ജോസ് വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി അക്ബര്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം എന്നിവയാണ് അക്ബര്‍ ജോസിന്റെ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളിലും ദിലീപായിരുന്നു നായകന്‍. മഴത്തുള്ളിക്കിലുക്കം ശരാശരി വിജയം നേടിയെങ്കിലും സദാനന്ദന്റെ സമയം വന്‍പരാജയം നേരിട്ടതോടെയാണ് അക്ബറും ജോസും വേര്‍പിരിയാന്‍ തീരുമാനിച്ചത്.


Click it and Unblock the Notifications