twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതുമുഖ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു വേണ്ട

    By Staff
    |

    പുതുമുഖ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു വേണ്ട
    ഡിസംബര്‍ 1, 2005

    പൃഥ്വിരാജ്, ജയസൂര്യ, ജിഷ്ണു, സിദ്ധാര്‍ഥ് എന്നിവരുടെയൊക്കെ ആദ്യചിത്രങ്ങള്‍ വിജയങ്ങളായിരുന്നു. ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതോടെയാണ് ഇവര്‍ യുവനായകരെന്ന നിലയില്‍ സ്ഥാനമുറപ്പിച്ചത്. എന്നാല്‍ സൂപ്പര്‍താര ആധിപത്യം അതിശക്തമായി തിരിച്ചുവന്നിരിക്കുന്ന മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെടുകയാണ്.

    ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം ആണ് ഈ പ്രവണതയുടെ ഒടുവിലത്തെ ഉദാഹരണം. ഈ വര്‍ഷമിറങ്ങിയ പ്രേംകിഷോര്‍ നായകനായ വെക്കേഷന്‍, ഡിനു ഡെന്നിസ് നായകനായ ഒറ്റനാണയം എന്നീ ചിത്രങ്ങള്‍ തിരസ്കരിക്കപ്പെട്ടതിനു പിന്നാലെയാണ് മറ്റൊരു പുതുമുഖ ചിത്രം കൂടി മലയാളത്തില്‍ ദയനീയ പരാജയം നേരിടുന്നത്.

    ടിവി ചാനലുകളിലൂടെ ഹിറ്റായ ഗാനങ്ങളും ഗാനരംഗങ്ങളും ഈ ചിത്രത്തിന് പ്ലസ് പോയിന്റ് നല്‍കിയിട്ടും സിനിമക്ക് ബോക്സോഫീസ് വിജയം കൈവരിക്കാനായിട്ടില്ല. ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്.

    പുതുമുഖങ്ങള്‍ നായികാനായകന്‍മാരായ ഈ ചിത്രത്തിന് തിയേറ്ററുകളില്‍ ചലനമുണ്ടാക്കാനായില്ല. ഹരിഹരന്റെ വളരെ പഴയ ശൈലിയിലുള്ള അവതരണവും കഥയിലെ പുതുമയില്ലായ്മയും സിനിമയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X