ബ്ലെസ്സി ഇനി ദിലീപിനും ലാലിനുമൊപ്പം
റോഷന്‍ ആന്‍ഡ്രൂസിനെയോ ലാല്‍ ജോസിനെയോ പോലെ യുവതാര ചിത്രങ്ങളൊന്നും ബ്ലെസ്സിയുടെ പദ്ധതികളില്‍ ഇപ്പോഴില്ല. ബ്ലെസ്സിയുടെ അടുത്ത ചിത്രങ്ങളിലും സൂപ്പര്‍താരങ്ങള്‍ തന്നെയായിരിക്കും നായകരാവുന്നത്.
കൊല്‍ക്കത്ത പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്. ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറും ന്യൂസ് റീഡറുമായ ഒരു കഥാപാത്രത്തെയായിരിക്കും ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗായല്‍ ഫിലിംസിനു വേണ്ടി തമ്പി ആന്റണി ഈ ചിത്രം നിര്‍മിക്കും.
മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു ചിത്രം കൂടി ബ്ലെസ്സിയുടെ പദ്ധതികളിലുണ്ട്. ഇതൊരു ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നും തന്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളുടെയും ജനുസില്‍ നിന്ന് മാറിയ ചിത്രമായിരിക്കും ഇതെന്നും ബ്ലെസ്സി പറയുന്നു.
രാഗം മൂവിസാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനായ പളുങ്കിന്റെ ചിത്രീകരണതിരക്കിലാണ് ബ്ലെസ്സി ഇപ്പോള്‍.


Click it and Unblock the Notifications