twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2007ല്‍ സൂപ്പര്‍താരങ്ങള്‍ ഉണ്ടായില്ലെങ്കിലോ?

    By Staff
    |

    ചോദിക്കുന്നത് ലെനിന്‍ രാജേന്ദ്രനാണ്. സൂപ്പര്‍താരങ്ങളോട് കഥ പറയാന്‍ ചെന്നപ്പോള്‍ 2007ല്‍ വരൂവെന്ന് മറുപടി. അപ്പോള്‍ ലെനിന്റെ പ്രതികരണം ഇങ്ങനെയും.

    താന്‍ ഇങ്ങനെ പറഞ്ഞുവെന്ന് ലെനിന്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. സൂപ്പര്‍താരങ്ങളുടെ ഡേറ്റിനു വേണ്ടി തങ്ങളുടെ പ്രൊജക്ടുകള്‍ മാസങ്ങളോളം മാറ്റിവയ്ക്കാന്‍ പ്രമുഖ സംവിധായകര്‍ പോലും തയ്യാറാവുമ്പോള്‍ സൂപ്പര്‍താരങ്ങളുടെ മുഖത്തുനോക്കി ലെനിന്‍ അങ്ങനെ പറഞ്ഞിരിക്കാമെന്ന് നമുക്ക് തത്കാലം വിശ്വസിക്കാം.

    പക്ഷേ ലെനിനിനോട് 2007ല്‍ വരൂവെന്ന് സൂപ്പര്‍താരങ്ങളിലൊരാള്‍ പറഞ്ഞിരിക്കാനിടയില്ല. അത് സുരേഷ് ഗോപിയാണ്. ലെനിന്‍ രാജേന്ദ്രന്റെ കുലം എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അനുമാനം.

    ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഒരു സൂപ്പര്‍താരം അഭിനയിച്ചാല്‍ എങ്ങനിരിക്കും? അത് കുലം കണ്ടാലറിയാം. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയെ സിനിമയാക്കാനുള്ള അപാരമായ ധൈര്യം കാട്ടിയ ലെനിന്‍ കുലം എന്ന് പേരിട്ട ആ ചിത്രത്തില്‍ ഭ്രാന്തന്‍ ചാന്നാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപിക്ക് നല്‍കിയത്. ഭ്രാന്തന്‍ ചാന്നാനായി സുരേഷ് ഗോപി കാട്ടുന്ന വിക്രിയകള്‍ ആ ചിത്രത്തിലെ കോമഡി എലിമന്റ് ആണ്. സി.വി കൃതിയുടെ ചലച്ചിത്രഭാഷ്യം എന്ന പരസ്യവാചകം കണ്ട് ഇത്തിരി ഭയപ്പാടോടെ സിനിമ കണ്ടുതുടങ്ങിയ പ്രേക്ഷകന്‍ സുരേഷ് ഗോപിയുടെ ഭ്രാന്തന്‍ ചാന്നാനെ കണ്ട് ചിരിച്ചു മതിമറന്നു. സീരിയസ് സിനിമകളുടെ വക്താവായ ലെനിന്‍ രാജേന്ദ്രന് ഇത്ര രസകരമായി കോമഡി ചെയ്യാനാറിയാമോയെന്ന് പ്രേക്ഷകര്‍ ചോദിച്ചുപോയി.

    ലെനിന്‍ രാജേന്ദ്രന്റെ കോമഡി അവിടെ അവസാനിച്ചുവെന്ന് പ്രേക്ഷകര്‍ കരുതേണ്ട. പഴശിരാജ എന്ന ചരിത്ര സംഗീത നാടകവുമായി അദ്ദേഹം വൈകാതെയെത്തുന്നുണ്ട്. ഉയരം കുറഞ്ഞയാളായിരുന്ന പഴശിരാജയായി ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ആറിടിയിലേറെ ഉയരമുള്ള സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ പഴശിരാജയെ കൊണ്ട് അദ്ദേഹം എന്തെല്ലാം ചരിത്ര കോമഡികളാണോ കാണിപ്പിക്കാന്‍ പോവുന്നത്?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X